ചെറുവത്തൂർ ∙ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കൽകൂടി നേരിൽ കാണാൻ. ഓർക്കുളത്തെ റിട്ട.
അധ്യാപകൻ പി.കെ നാരായണന്റെ വാക്കുകളിൽ സങ്കടം നിറയുകയായിരുന്നു. പണ്ട് പാട്യത്തെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യവെ സ്കൂളിനടുത്ത് താമസിച്ചിരുന്ന ബിഎക്കാരനായ വിദ്യാർഥി, തന്റെ സന്തത സഹചാരിയായതും പിന്നീട് മലയാള സിനിമ നെഞ്ചേറ്റിയ നടനായതും അദ്ദേഹത്തിന്റെ ഓർമകളിൽ വിങ്ങുകയായിരുന്നു.
വർഷങ്ങൾക്കു മുൻപ് നീലേശ്വരത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അതിഥിയായെത്തിയ ശ്രീനിവാസനെ കാണാൻ രണ്ടുംകൽപിച്ച് നാരായണൻ പോയിരുന്നു.
തന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒന്നു കാണാൻ കൊതിക്കുന്ന മനസ്സുമായി നിൽക്കുമ്പോൾ മുഖം നോക്കി തിരിച്ചറിഞ്ഞ ശ്രീനിവാസൻ അടുത്തേക്കു വിളിച്ചു, എന്തേ മാഷേ സുഖം തന്നെയല്ലെ? ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ബാലന് ഉണ്ടായ അനുഭവമായിരുന്നു പി.കെ.നാരായണനുണ്ടായത്. പഴയ ഓർമകൾ പുതുക്കി വേദി വിടുമ്പോൾ ശ്രീനിവാസൻ ഒരിക്കൽകൂടി പറഞ്ഞു, ഇനി ഒരിക്കൽ നമുക്ക് കാണാം.
പിന്നീട് പാട്യത്തുനിന്ന് അദ്ദേഹം താമസം മാറിയതോടെ ഒരിക്കലും കാണാൻ കഴിഞ്ഞില്ല.
1972 കാലത്ത് പാട്യത്ത് റസിഡൻഷ്യൽ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന വേളിയിലായിരുന്നു ശ്രീനിവാസനുമായി നാരായണൻ സൗഹൃദത്തിലാകുന്നത്ത്. ബി.എയ്ക്ക് പഠിക്കുന്ന ശ്രീനിവാസൻ വൈകുന്നേരങ്ങളിൽ നാരായണന്റെ കൂടെയായിരുന്നു എന്നും.
വൈകിട്ട് ടൗണിലേക്ക് നടന്നുപോയി തമാശ പറഞ്ഞു നടന്ന കാലം നാരായണന്റെ മനസ്സിൽ മായാതെ കിടക്കുകയാണിപ്പോഴും.
ശ്രീനിവാസന്റെ വേർപാട് മനസ്സിനെ വല്ലാതെ തളർത്തിയപ്പോഴും ഒരിക്കൽകൂടി നേരിട്ടുകാണാനുള്ള മോഹം നാരായണനു തീരാവേദനയാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

