വർക്കല∙ ബീച്ചിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് പൊലീസ് സേനയ്ക്കു പരിമിതികളേറെ. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട
സന്ദർശക പ്രവാഹം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യം .
പുതുവത്സര ആഘോഷം അതിരുവിടാതിരിക്കാൻ 31നു രാത്രി മാത്രം കൂടുതൽ പൊലീസ് സാന്നിധ്യം പരിസരത്ത് ഉറപ്പാക്കലാണ് നിലവിലെ രീതി. ടൂറിസം പൊലീസിനാണ് സാധാരണ ഗതിയിൽ ബീച്ചിലെ സുരക്ഷാ ചുമതല.
നാമമാത്രമായ അംഗബലത്തോടെ പ്രവർത്തിക്കുന്ന പൊലീസിന് വലിയതോതിലുള്ള സന്ദർശകരെ നിയന്ത്രിക്കുന്നതിനു പരിമിതികൾ ഏറെയാണ്.
സന്ദർശകരിലേറെയും ഇതര സംസ്ഥാനക്കാരായതിനാൽ പലപ്പോഴും ഇവരെ നിയന്ത്രിക്കുക എളുപ്പമല്ല. അടുത്തകാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ക്രിമിനൽ സംഘങ്ങൾ ബീച്ച് സുരക്ഷിത താവളമാക്കുന്നുവെന്ന റിപ്പോർട്ടുണ്ട്.
ഇവരെ അന്വേഷിച്ചു തമിഴ്നാട് പൊലീസ് വർക്കലയിൽ എത്തുമ്പോൾ മാത്രമാണ് കേരള പൊലീസ് വിവരം അറിയുന്നത്.
ഇതിനു പുറമേ വിനോദ സഞ്ചാരികളിൽ പലരും ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ ധിക്കരിക്കുന്നു. അപകടസാധ്യത നിലനിൽക്കെ കടലിൽ ഇറങ്ങുന്നത് ലൈഫ് ഗാർഡുകൾ വിലക്കിയിട്ടും അപടത്തിൽപ്പെടുന്നവർ ഏറെയാണ്.
രണ്ടാഴ്ചയായി പാപനാശം മെയിൻ ബീച്ചിൽ മാത്രം മുപ്പതോളം ഇതര സംസ്ഥാന സന്ദർശകരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു. തീരത്തോടു ചേർന്ന് അദൃശ്യമായ മണൽക്കുഴികളുടെ സാന്നിധ്യം തുടരുന്നതായും ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
മതിയായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ പലരെയും രക്ഷിക്കാനായെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ നിർദേശങ്ങൾ അവഗണിച്ചു കടലിൽ ഇറങ്ങുന്നവരെ കൈകാര്യം ചെയ്യാൻ പൊലീസ് മെനക്കെടുന്നില്ല.
ഒരു സമയം ബീച്ചിലെ എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ചു രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണ് ഉണ്ടാവുക. ആലിയിറക്കം മുതൽ തിരുവമ്പാടി വരെ വിശാലമായ ബീച്ച് കൈകാര്യം ചെയ്യണമെങ്കിൽ ഇവരുടെ അംഗബലം ഇനിയും കൂട്ടണമെന്നാണ് ആവശ്യം.
നേരത്തെ പാപനാശവും, ഹെലിപ്പാഡും കേന്ദ്രീകരിച്ചാണ് സഞ്ചാരികളുടെ എൻട്രി പോയിന്റ്. ഇപ്പോൾ പാപനാശത്തിനു തെക്ക് ഭാഗം ആലിയിറക്കം, ഏണിക്കൽ ബീച്ച്, വടക്കു ഭാഗത്ത് തിരുവമ്പാടി, ഓടയം അടക്കമുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾ സംഗമിക്കുന്നു.
ഇവിടങ്ങൾ കേന്ദ്രീകരിച്ച് ഒട്ടേറെ റിസോർട്ട്, റസ്റ്ററന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

