കൊല്ലം ∙ ക്രിസ്മസ് – പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലാ കൺട്രോൾ റൂം, സ്ട്രൈക്കിങ് ഫോഴ്സുകൾ, ബോർഡർ പട്രോളിങ് യൂണിറ്റ് എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.
അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്തു തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ നടക്കുകയാണ്.
പൊലീസ്, റവന്യു, ഫോറസ്റ്റ്, ജിഎസ്ടി, ഡോഗ് സ്ക്വാഡ്, ഫുഡ് സേഫ്റ്റി, കോസ്റ്റൽ പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്നു സംയുക്ത പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. അനധികൃത വൈൻ ഉൽപാദനം 10 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയുണ്ടാവും. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിരന്തര പരിശോധനകൾ ഉണ്ടാവുമെന്ന് കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ് അറിയിച്ചു.
എക്സൈസ് വകുപ്പ്, കൊല്ലം – ടോൾ ഫ്രീ നമ്പർ (1800 425 5648, 155358), ജില്ലാ കൺട്രോൾ റൂം കൊല്ലം (0474 2745648), താലൂക്ക് കൺട്രോൾ റൂം കൊല്ലം (0474 2760728, 9400069441), താലൂക്ക് കൺട്രോൾ റൂം കരുനാഗപ്പള്ളി (0476 2630831, 9400069443), താലൂക്ക് കൺട്രോൾ റൂം ശാസ്താംകോട്ട
(0476 2833470, 9400069448), താലൂക്ക് കൺട്രോൾ റൂം കൊട്ടാരക്കര (0474 2450265, 9400069446), താലൂക്ക് കൺട്രോൾ റൂം അഞ്ചൽ (0475 2274445, 9400069450), താലൂക്ക് കൺട്രോൾ റൂം പത്തനാപുരം (0475 2321560, 9400068953), എക്സൈസ് ചെക്പോസ്റ്റ് ആര്യങ്കാവ് (0475 2211688, 9400069452), അസി.എക്സൈസ് കമ്മിഷണർ കൊല്ലം (9496002862), ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കൊല്ലം (9447178054). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

