ഗൂഡല്ലൂർ∙ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ എെഎ ക്യാമറകളും ക്യാമറകളുടെ നിരീക്ഷണ കേന്ദ്രവും നാടുകാണിയിലെ ജീൻപൂൾ ഗാർഡനിൽ സ്ഥാപിച്ചു. വനത്തിനോട് ചേർന്നുള്ള മനുഷ്യവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ വ്യാപകമായി ഇറങ്ങുന്നതിനെ തുടർന്നാണ് ആധുനിക സംവിധാനങ്ങൾ അടങ്ങിയ കേന്ദ്രം വനം വകുപ്പ് സ്ഥാപിക്കുന്നത്.
ഗൂഡല്ലൂർ വനം ഡിവിഷനിലെ 6 വനം മേഖകളിലാണ് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നത്. 44 എെഎ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് ഇതിൽ നിന്നും ചിത്രങ്ങൾ കൺട്രോൾ കേന്ദ്രത്തിലേക്ക് ലഭിക്കും ഇവിടെ നിന്നും അതാത് പ്രദേശങ്ങളിലുള്ള വനം വകുപ്പ് ജീവനക്കാർക്ക് വിവരങ്ങൾ കൈമാറും.
കാട്ടാനകൾ ഇറങ്ങുന്ന പ്രദേശം കൂടുതലായി നിരീക്ഷിക്കാനും ജനങ്ങൾക്ക് മുൻകൂട്ടി വിവരങ്ങൾ കൈമാറുന്നതിലൂടെ മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നാണ് വനം വകുപ്പ് പറയുന്നത്.
സോളർ വൈദ്യുതി ഉപയോഗിച്ചാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. വനത്തിൽ അതിക്രമിച്ച് കടക്കുന്നതും വേട്ടയാടൽ തടയുന്നതിനും സംവിധാനം ഫലപ്രദമായി ഉപയോഗിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

