ചേർത്തല ∙ കടക്കരപ്പള്ളി കൊട്ടാരം പ്രദേശത്തെ കൊട്ടാരം – ആലുങ്കൽ റോഡ് പുനർനിർമാണം പൂർത്തിയായില്ല, അപകടവും പൊടിശല്യവും മൂലം യാത്രക്കാരും സമീപവാസികളും പ്രതിഷേധത്തിൽ. ആദ്യഘട്ട
നിർമാണ ജോലികൾ പൂർത്തിയായി ടാറിങ്ങിനു മുന്നോടിയായി മണ്ണും മെറ്റലും വിരിച്ചിരിക്കുന്നതാണ് പൊടിശല്യം രൂക്ഷമാക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം അനുവദിച്ച 1.92 കോടി രൂപ വിനിയോഗിച്ചാണ് 2.4 കിലോമീറ്റർ റോഡ് പുനർനിർമാണം ആരംഭിച്ചത്.
രണ്ടര കിലോമീറ്ററുള്ള റോഡിൽ രണ്ടു മാസത്തിലധികമായി യാത്രക്കാരും സമീപവാസികളും ദുരിതം അനുഭവിക്കുന്നു.
കൊട്ടാരം ഗവ.യുപി സ്കൂൾ വിദ്യാർഥികൾ, കൊട്ടാരം ധർമശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്നവർ ഉൾപ്പെടെ കടന്നു പോകുന്ന പ്രധാന റോഡാണിത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ശല്യം രൂക്ഷമായതിനാൽ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ഇളകിക്കിടക്കുന്ന കല്ലിൽ ഇരുചക്രവാഹനങ്ങൾ കയറുമ്പോൾ അപകടങ്ങളും പതിവാണ്. സമീപവാസികൾ പലരും വീടിനു മുൻവശം സ്വന്തം ചെലവിൽ വെള്ളമൊഴിച്ചാണ് പൊടി ശല്യം ഒഴിവാക്കുന്നത്.
ഓരോഘട്ടത്തിലെയും നിർമാണം പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞേ അടുത്ത ഘട്ടം നിർമിക്കുകയുള്ളൂ.
അന്തിമ അനുമതി ലഭിക്കാത്തതിനാലാണ് പുനർനിർമാണം വൈകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

