
ന്യൂദല്‍ഹി- നിപ വൈറസ് ബാധയുടെ ചികിത്സക്കായി ഇന്ത്യ ഓസ്ട്രേലിയയില്‍നിന്ന് 20 ഡോസ് കൂടി മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു.
‘2018ല്‍ ഓസ്ട്രേലിയയില്‍ നിന്ന് മോണോക്ലോണല്‍ ആന്റിബോഡിയുടെ ചില ഡോസുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. നിലവില്‍ 10 രോഗികള്‍ക്ക് മാത്രമേ ഡോസുകള്‍ ലഭ്യമാകൂ- അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഇരുപത് ഡോസുകള്‍ കൂടി വാങ്ങുന്നുണ്ട്. എന്നാല്‍ അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ മരുന്ന് നല്‍കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. നിപായില്‍ രോഗബാധിതരില്‍ മരണനിരക്ക് വളരെ കൂടുതലാണെന്നും കോവിഡിലെ മരണനിരക്ക് 23 ശതമാനമാണെന്നും ബഹല്‍ പറഞ്ഞു. കേരളത്തില്‍ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.