മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്, ബോളിവുഡ് താരം സോനു സൂദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ, ചലചിത്രതാരങ്ങളായ നേഹ ശർമ, ഉർവശി റൗട്ടേല, അങ്കുഷ് ഹസ്ര, തൃണമൂൽ കോൺഗ്രസ് മുൻ എംപി മിമി ചക്രവർത്തി എന്നിവരുടെയും ആകെ 7.93 കോടി രൂപ വരുന്ന ആസ്തികൾ കണ്ടുകെട്ടി.
മുൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരുടെ സ്വത്ത് നേരത്തേ കണ്ടുകെട്ടിയിരുന്നു.
വൺ എക്സ് ബെറ്റ് എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട പണംതിരിക്കേസിലാണ് ഇ.ഡിയുടെ നടപടി. യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപ, റോബിൻ ഉത്തപ്പയുടെ 8.26 ലക്ഷം രൂപ, ഉർവശി റൗട്ടേലയുടെ 2.02 കോടി രൂപ, സോനു സൂദിന്റെ ഒരു കോടി രൂപ, മിമി ചക്രവർത്തിയുടെ 59 ലക്ഷം രൂപ, അങ്കുഷ് ഹസ്രയുടെ 47.20 ലക്ഷം രൂപ, നേഹ ശർമയുടെ 1.26 കോടി രൂപ എന്നിങ്ങനെ മതിക്കുന്ന ആസ്തികളാണ് കണ്ടുകെട്ടിയത്.
ഇതിൽ ഉർവശിയുടെ ആസ്തി അവരുടെ അമ്മയുടെ പേരിലാണുള്ളത്.
ഈ കേസിൽ ഇതോടെ ഇ.ഡി കണ്ടുകെട്ടിയ മൊത്തം ആസ്തിമൂല്യം 19.07 കോടി രൂപയുടേതായി. ധവാന്റെ 4.55 കോടി രൂപയുടെയും റെയ്നയുടെ 6.64 കോടി രൂപയുടെയും ആസ്തികൾക്കെതിരെയായിരുന്നു നടപടി.
വൺ എക്സ് ബെറ്റ് ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിക്കുകയും നിയമരഹിത ഓൺലൈൻ വാതുവയ്പ്പിലൂടെ പണംതിരിമറിയും നികുതിവെട്ടിപ്പും നടത്തിയെന്നും ആരോപിച്ചാണ് ഇ.ഡി അന്വേഷണം.
6,000ഓളം ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് (മ്യൂൾ ബാങ്ക് അക്കൗണ്ട്) 1,000 കോടിയിലിധികം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് സംശയം. വൺ എക്സ് ബെറ്റുമായി സഹകരിച്ചതിന്റെ പേരിലാണ് താരങ്ങൾക്കും മറ്റുമെതിരെ പണംതിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡിയുടെ നടപടി.
ഇനിയും സ്വത്ത് കണ്ടുകെട്ടൽ, ചോദ്യം ചെയ്യൽ നടപടികൾ ഇ.ഡി തുടരുമെന്നാണ് സൂചനകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

