ന്യൂഡൽഹി ∙ ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ഉൽപന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന് ‘ആയുഷ് മാർക്ക്’ സംവിധാനം വരുന്നു. ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനങ്ങളില്ല, ശാസ്ത്രീയതയില്ല തുടങ്ങിയ കാരണങ്ങളാൽ ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഉൽപന്നങ്ങൾ ചോദ്യംചെയ്യപ്പെടുന്നത് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തുന്ന ആഗോള ഉച്ചകോടിയുടെ സമാപന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആയുഷ് മാർക്ക്’ ഉദ്ഘാടനം ചെയ്യും.
വ്യാവസായിക ഉൽപന്നങ്ങളുടെ ഗുണനിലവാര ഉറപ്പാക്കാൻ ഐഎസ്ഐ മാർക്ക്, സ്വർണത്തിന്റെ ഗുണനിലവാരം തിരിച്ചറിയാൻ ബിഐഎസ് ഹോൾ മാർക്ക് എന്നതിന് സമാനമായി ആയുഷ് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ഇനി ‘ആയുഷ് മാർക്ക്’ പരിഗണിച്ചാകും.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യുസിഐ) പോലുള്ള ഏജൻസികൾ വഴിയാണ് ഈ സർട്ടിഫിക്കേഷൻ നൽകുക.
ഇന്ത്യയിൽ നിർമിക്കുന്ന ആയുഷ് ഉൽപന്നങ്ങളുടെ ആഭ്യന്തര–ആഗോള വിപണിയിലെ വിൽപനയ്ക്ക് ആയുഷ് മാർക്ക് നിർബന്ധമാക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

