പാലക്കാട് ∙ നഗരസഭയിൽ യുഡിഎഫ്– എൽഡിഎഫ് സഖ്യത്തിനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണനേതൃത്വത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
സിപിഎം, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾക്കും സഖ്യത്തോടു താൽപര്യമില്ല. ഇതോടെ മുസ്ലിം ലീഗ് മുന്നോട്ടുവച്ച പോംവഴിയും അടഞ്ഞു.
പാലക്കാട്ട് ഇന്ത്യാ മുന്നണി പോലെ സഖ്യമുണ്ടായാൽ അതു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ചർച്ചയാകുമെന്നാണ് ഇരു പാർട്ടി നേതൃത്വങ്ങളുടെയും നിലപാട്. സംസ്ഥാനത്ത് ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ പാലക്കാട്ട് അവരുമായി ഒരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടിലാണു കോൺഗ്രസ്.
ജില്ലയിൽ ഇരു പാർട്ടി നേതൃത്വങ്ങളും ധാരണ സംബന്ധിച്ചു ചർച്ച നടത്തിയിട്ടില്ല.
ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ പാലക്കാട് നഗരസഭയിൽ നിരുപാധികം വിട്ടുവീഴ്ചയ്ക്കു തയാറെന്നു മുസ്ലിംലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിർദേശം ഇപ്പോൾ പ്രായോഗികമല്ലെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
യുഡിഎഫ് ഉൾപ്പെടെയുള്ള കക്ഷികളുമായി ഒരു തരത്തിലുള്ള ധാരണയ്ക്കും സിപിഎം തയാറല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രഖ്യാപിച്ചിരുന്നു.
∙ പാലക്കാട് നഗരസഭാ ഭരണം തുടർച്ചയായ മൂന്നാം തവണയും ഏറെക്കുറെ ഉറപ്പായിട്ടും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ളവരെ തീരുമാനിക്കാൻ ഇനിയും ബിജെപിക്കു സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കവും രൂക്ഷമാണ്.
ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാകും നിർണായകമാകുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

