കോന്നി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് തകർന്ന സംഭവത്തിലെ സുരക്ഷ വീഴ്ചയും അഴിമതിയും അന്വേഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി ആവശ്യപ്പെട്ടു. സുരക്ഷ വീഴ്ചയ്ക്കൊപ്പം നിർമാണത്തിലെ വീഴ്ച മറയ്ക്കാൻ ധൃതിപിടിച്ച് പൊളിച്ചു മാറ്റുന്നതിലും വലിയ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്.
ഒക്ടോബർ 21ന് രാത്രിയിലാണ് മൂന്ന് ഹെലിപാഡുകളും അപ്രോച്ച് റോഡും 20.7 ലക്ഷം രൂപ ചെലവിൽ നിർമിച്ചത്.
അർധരാത്രിയിൽ ആരംഭിച്ച പണികൾ പുലർച്ചെയാണ് മറ്റാരും അറിയാതെ പൂർത്തീകരിച്ചത്. ഹെലിപാഡിന്റെ കോൺക്രീറ്റ് പ്രതലത്തിൽ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ ചക്രം താഴ്ന്നു പോകുന്നതും പൊലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് കോപ്റ്റർ തള്ളിനീക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനെ ന്യായികരിക്കുകയായിരുന്നു കോന്നി എംഎൽഎ ജനീഷ് കുമാർ.
എന്നാൽ, അഴിമതിയും അശാസ്ത്രീയമായ നിർമാണവും പുറത്തു വരാതിരിക്കാനാണ് കഴിഞ്ഞ ദിവസം വളരെ തിരക്ക് പിടിച്ച് ഹെലിപാഡ് പൊളിച്ചുമാറ്റാനുള്ള പ്രവർത്തനം സ്റ്റേഡിയത്തിൽ നടത്തിയത്.
നിർമാണത്തിലെ അഴിമതി അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദീനാമ്മ റോയി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

