ചവറ ∙ നിർമാണം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാതെ നാട്ടുകാരെ വെട്ടിലാക്കി കോവിൽത്തോട്ടം – ശങ്കരമംഗലം റോഡ്. റോഡ് ഇളക്കി മാസങ്ങൾ കഴിഞ്ഞ് പ്രതിഷേധത്തെ തുടർന്ന് ആദ്യ നവീകരണം പൂർത്തിയാക്കി.
എന്നാൽ ശങ്കരമംഗലം ജംക്ഷനിൽ തിരക്കേറിയ ചവറ ഗവ.ഹയർസെക്കൻഡറി സ്കൂൾ വരെ ഭാഗത്ത് റോഡിന്റെ ഒരുവശത്ത് മാത്രം നവീകരണം നടത്തിയില്ല. ഇത് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.
എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിനിടെ നിർമാണം പൂർത്തീകരിക്കാത്ത ഭാഗത്തെ താഴ്ചയിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
മിന്നാംതോട്ടിൽ ക്ഷേത്രം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ അടക്കം ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്.
ശങ്കരമംഗലത്ത് നിന്നും ചവറ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഗേൾസ് ഹൈസ്കൂൾ, കോവിൽത്തോട്ടം ഇംഗ്ലിഷ് മീഡിയം സ്കൂൾ, സെൻട്രൽ, മിന്നാംതോട്ടിൽ ക്ഷേത്രം, തിരക്കേറിയ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രം, കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയം, കെഎംഎംഎൽ എംഎസ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും കുട്ടികളും യാത്ര ചെയ്യുന്ന വഴിയാണ്. ഒരു കിലോമീറ്റർ ദൂരം മാത്രം നവീകരണം നടക്കുന്ന റോഡിലെ നവീകരണമാണ് പൂർത്തിയാക്കാതെ കിടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

