സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പ്രയാണത്തിന്റെ നേർക്കാഴ്ച എന്ന് ബിഎസ്ഇ സെൻസെക്സ് അഥവാ ബിഎസ്ഇ സെൻസിറ്റീവ് ഇൻഡക്സിനെ വിശേഷിപ്പിക്കാം. 1986ൽ തുടക്കംകുറിച്ച സെൻെസക്സ്, വ്യത്യസ്ത മേഖലകളിലുള്ള ഇന്ത്യയിലെ 30 മുന്‍നിര കമ്പനികളുടെ പ്രകടനമാണ് പിന്തുടരുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യൻ സമ്പദ്വളർച്ചയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും ഛായാചിത്രമെന്ന വിശേഷണവും സെൻസെക്സിന് സ്വന്തം.
ഇന്ത്യയുടെ വിശാലമായ ഭൂമിശാസ്ത്രം, സാംസ്കാരിക വൈവിധ്യം, വ്യത്യസ്തമായ ബിസിനസ് അന്തരീക്ഷം എന്നിവ ദേശീയ തലത്തില്‍ ഒരു ഏകീകൃത മനോഭാവം പിന്തുടരുന്നതിന് വെല്ലുവിളിയായിരുന്നു. ഇതിനൊരു പരിഹാരമായാണ് വ്യത്യസ്ത മേഖലകളിലെ 30 കമ്പനികളെ കോര്ത്തണിക്കികൊണ്ട് ഈ ബെഞ്ച്മാര്‍ക്ക് സൂചിക അവതരിപ്പിച്ചത്. ഇത് വിപണിയിലെ ട്രെൻഡുകളുടെ ഒരു ഏകീതൃത ചിത്രമാണ് ഇപ്പോൾ നൽകുന്നതും.
സെന്‍സിറ്റീവ് ഇന്‍ഡെക്സ്
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പള്‍സ് പ്രതിഫലിപ്പിക്കുന്നതിനാണ് സെന്‍സെക്സിന് രൂപം നല്‍കിയത്.
ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങളോടും നയപരമായ പരിഷ്ക്കാരങ്ങളോടും യുദ്ധം, വിലക്കയറ്റം പോലുള്ള വ്യവസ്ഥപരമായ അപകടസാധ്യതകളോടും സെൻസെക്സ് പെട്ടെന്ന് പ്രതികരിക്കും.
ഈ പ്രതികരണക്ഷമത സെന്‍സെക്സിനെ നയരൂപകര്‍ത്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്ന സൂചികയാക്കി മാറ്റി. 1986ല്‍ സെന്‍സെക്സ് അവതരിപ്പിക്കുമ്പോള്‍ എസിസി, ബോംബെ ഡൈയിങ്, സിയറ്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹിന്ദുസ്ഥാന്‍ അലുമിനിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വോള്‍ട്ടാസ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ കമ്പനികളെയാണ് ഉള്‍പ്പെടുത്തിയത്.
വൈവിധ്യമാര്‍ന്ന വ്യാപാര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനികളെ ഒരൊറ്റ ബെഞ്ച് മാര്‍ക്കില്‍ ഒരുമിപ്പിച്ചതിലൂടെ ഈ സൂചിക കോര്‍പ്പറേറ്റ് ഇന്ത്യയുടെ മനോഭാവത്തെയും ചെറുവികാരങ്ങളെയും പോലും കൃത്യമായി പ്രതിഫലിപ്പിച്ചു.
പിന്നീട് ഇന്ത്യ കാര്‍ഷിക അടിസ്ഥാനത്തിലുള്ള സമ്പദ്വ്യവസ്ഥയില് നിന്ന് നിര്‍മ്മാണമേഖലയിലും സാങ്കേതികവിദ്യയിലും ഇപ്പോള്‍ ഫിന്‍ടെക്, സാമ്പത്തിക സേവനങ്ങളിലും അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയായി മാറി. ഈ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറിയ സെന്‍സെക്സ് സൂചിക രാജ്യത്തിന്റെ സാമ്പത്തിക പ്രയാണത്തിന്റെ ശക്തമായ പ്രതിഫലനവുമായി നിലകൊള്ളുന്നു.
മാര്‍ക്കറ്റ് ക്യാപ്, ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപ്
30 കമ്പനികളെ അടിസ്ഥാനപ്പെടുത്തിയാണ് സെന്‍സെക്സ് ഓഹരി സൂചികയെന്ന് പറഞ്ഞല്ലോ.
എന്നാല്‍ എല്ലാ ഓഹരികള്‍ക്കും സൂചികയില്‍ തുല്യ പ്രാധാന്യമല്ല ലഭിക്കുന്നത്. വലിയ കമ്പനികള്‍ക്ക് കൂടിയ അളവിലുള്ള സ്വാധീനം സൂചികയില്‍ പ്രകടമാകുമ്പോള്‍ ചെറിയ കമ്പനികള്‍ അത്രയും സംഭാവന ഇതിലേക്ക് നല്‍കുന്നില്ലെന്ന് കാണാം.
ഇതിലെ വലുപ്പിന്റെ അളവുകോല്‍ ഫാക്ടറികളുടെയോ ഓഫീസുകളുടെയോ ജീവനക്കാരുടെയോ എണ്ണമല്ല മറിച്ച് വിപണിയിലെ മൂലധനമൂല്യം അഥവാ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനാണ്.
ഒരു കമ്പനിയുടെ ഓഹരി വിലയെ അവര്‍ പുറത്തിറക്കിയിരിക്കുന്ന ഓഹരികളുടെ ആകെ സംഖ്യയുമായി ഗുണിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് അഥവാ എംക്യാപ്. ഉദാഹരണത്തിന് XYZ എന്ന കമ്പനി ഓഹരി ഒന്നിന് 15 രൂപ വിലയില്‍ 10,000 ഓഹരികള്‍ പുറത്തിറക്കുന്നു എന്നിരിക്കട്ടെ.
ഈ കമ്പനിയുടെ വിപണിയിലെ മൂലധനമൂല്യം 1,50,000 രൂപയാണ്.
QRS എന്ന മറ്റൊരു കമ്പനി ഓഹരി ഒന്നിന് 10 രൂപ വിലയില്‍ 5000 ഓഹരികളാണ് പുറത്തിറക്കുന്നത് എന്ന് കരുതുക. ഈ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ് 50,000 ആയിരിക്കും.
ഈ ഉദാഹരണത്തില്‍ XYZ എന്ന കമ്പനിയുടെ വിപണിയിലെ വലുപ്പം QRS എന്ന കമ്പനിയുടെ മൂന്നിരട്ടിയാണ്. ഇതിനാല്‍ തന്നെ QRS നെ അപേക്ഷിച്ച് XYZ സൂചികയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും.
ആകെ വിപണി മൂലധനമൂല്യം അഥവാ ടോട്ടല്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് എന്ന കണക്ക് കൂട്ടല്‍ രീതിയായിരുന്നു 1986ല്‍ സെന്‍സെക്സ് ആരംഭിച്ചപ്പോള്‍ മുതല്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍ 2003 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഈ രീതിക്ക് പകരം ലോകമെമ്പാടുമുള്ള പ്രധാന ഓഹരി സൂചികകള്‍ പിന്തുടരുന്ന ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് മെത്തഡോളജി എന്ന രീതി നമ്മുടെ സെന്‍സെക്സും സ്വീകരിക്കാന്‍ തുടങ്ങി.
എന്താണ് വ്യത്യാസം ?
ഒരു കമ്പനി പുറത്തിറക്കുന്ന എല്ലാ ഓഹരികളും ഉള്‍പ്പെടുന്നതാണ് ടോട്ടല്‍ മാര്‍ക്കറ്റ് ക്യാപ്. എന്നാല്‍ ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപില്‍ ഓഹരി വിപണിയില്‍ ട്രേഡിങ്ങിനായി ലഭ്യമാക്കിയിരിക്കുന്ന ഓഹരികളെ മാത്രമേ കണക്കാക്കുകയുള്ളൂ.
അതായത് കമ്പനിയുടെ പ്രമോട്ടര്‍മാരും ഗവണ്മെന്റുകളും നയപരമായ നിക്ഷേപകരും കൈവശം വച്ചിരിക്കുന്ന, ദിവസേന ട്രേഡ് ചെയ്യാന്‍ ലഭ്യമല്ലാത്ത ഓഹരികള്‍ വിപണിമൂല്യം കണക്കാക്കാൻ പരിഗണിക്കില്ല.
ചില കമ്പനികളുടെ ആകെ വിപണിമൂല്യം വലുതായിരിക്കാം. എന്നാല്‍ ആ ഓഹരികളെല്ലാം ട്രേഡിങ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ പ്രമോട്ടര്‍മാരുടെ കൈവശം ഇരിക്കുകയാണെങ്കില്‍ വിപണിയില്‍ ലഭ്യമായ ഓഹരികളുടെ എണ്ണം കുറവായിരിക്കും.
ഇത്തരത്തില്‍ പരിമിതമായ ഓഹരികള്‍ മാത്രം ലഭ്യമാകുന്നത് ആ ഓഹരികളുടെ വില അസ്ഥിരതയ്ക്കും ഊഹക്കച്ചവടത്തിനും കൃത്രിമ വിലനിയന്ത്രണത്തിനുമെല്ലാം വഴി വയ്ക്കാം.
ഫ്രീ ഫ്ളോട്ട് മാര്‍ക്ക് ക്യാപില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സെന്‍സെക്സ് പോലുള്ള സൂചികകള്‍ വിപണിയുടെ ശരിയായ ലിക്വിഡിറ്റി അഥവാ പണലഭ്യതയെയും നിക്ഷേപിക്കാവുന്ന വിഹിതത്തെയും വ്യക്തമാക്കി തരും.
ഉദാഹരണത്തിന് XYZ എന്ന കമ്പനിയുടെ ആകെ ഓഹരികള്‍ 10,000 എണ്ണമാണെങ്കിലും ട്രേഡിങ്ങിന് 3000 ഓഹരികള്‍ മാത്രമാണ് ലഭ്യമെങ്കില്‍ സൂചികയിലെ അതിന്റെ പ്രധാന്യം ആകെ വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായി ഇടിയും. ഈ ക്രമീകരണം വഴി ഏതാനും ചില വലിയ കമ്പനികള്‍ ട്രേഡ് ചെയ്യാന്‍ പറ്റാത്ത ഓഹരി വച്ച് കൊണ്ട് വിപണിയെ നിയന്ത്രിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെന്‍സെക്സിന് കഴിഞ്ഞു.
വിപണിയുടെ ശരിയായ ഗതിയെ പ്രതിഫലിപ്പിക്കാനും ഇത് വഴി സാധിച്ചു.
2000ന് ശേഷം ഫ്രീ ഫ്ളോട്ട് രീതിയിലേക്ക് നടത്തിയ പരിവര്‍ത്തനം ഇന്ത്യന്‍ സൂചികകളെ ആഗോള തലത്തിലുള്ള മികച്ച മാതൃകകളിലേക്ക് വഴി നടത്തിയ നിർണായക പരിഷ്ക്കാരമായിരുന്നു. ഇത് സെന്‍സെക്സിനെ കോര്‍പ്പറേറ്റ് വലുപ്പത്തിന്റെ മാത്രമല്ല നിക്ഷേപക മനോഭാവത്തിന്റെയും വിപണി പ്രവര്‍ത്തനങ്ങളുടെയും കൂടി കൃത്യമായ അളവുകോലാക്കി മാറ്റി.
അഞ്ച് കമ്പനികളുടെ ഓഹരികളും എംക്യാപും വിശദമാക്കി കൊണ്ട് താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം ഈ ആശയം കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കും.
ഈ അഞ്ച് കമ്പനികളുടെ സംയോജിത വിപണി മൂലധന മൂല്യം 2,63,000 രൂപയാണ്. ഈ പട്ടികയുടെ ഏറ്റവും മുകളിലുള്ള XYZ എന്ന കമ്പനിക്ക് 1,50,000 രൂപയുടെ മാര്‍ക്കറ്റ് ക്യാപാണ് ഉള്ളത്.
പട്ടികയില്‍ ഒടുവിലുള്ള ABC എന്ന കമ്പനിക്ക് ആകട്ടെ 9000 രൂപ. സൂചികയിലുള്ള അവരുടെ പ്രഭാവം നിർണയിക്കാനായി ഓരോ കമ്പനിയുടെയും മാര്‍ക്കറ്റ് ക്യാപിനെ ആകെ മാര്‍ക്കറ്റ് ക്യാപുമായി ഹരിച്ചിരിക്കുന്നു.
XYZ: 1,50,000 ÷ 2,63,000 = 57.03%
QRS: 19.01%
JKL: 11.41%
UVW: 9.13%
ABC: 3.42%
ഇവയെല്ലാം കൂടി ചേരുമ്പോള്‍ മുഴുവന്‍ സൂചികയെയും പ്രതിഫലിപ്പിക്കുന്ന 100 ശതമാനം വരും.
ഇതിലെ പ്രധാന കാര്യം എന്താണെന്നാല്‍ ഈ വെയ്റ്റേജ് ചലനാത്കമാണെന്നതാണ്. ഓഹരിയുടെ മൂല്യം മാറുകയോ ബോണസ്, ഓഹരി വിഭജനം പോലുള്ള കോര്‍പ്പറേറ്റ് നടപടികള്‍ വഴി ഓഹരികളുടെ എണ്ണം മാറുകയോ ചെയ്യുമ്പോള്‍ ഈ വെയ്റ്റേജിലും മാറ്റം വരും.
ഓഹരി വില ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഓരോ കമ്പനികളുടെയും വെയ്റ്റേജും മാറി മറിയാം. എന്നാല്‍ ഓഹരിയുടെ എണ്ണത്തില്‍ അടിക്കടി മാറ്റം ഉണ്ടാകില്ല.
എന്നാല്‍ ടോട്ടല്‍ മാര്‍ക്കറ്റ് ക്യാപ് രീതിയില്‍ ഈ വെയ്റ്റേജും എപ്പോഴും വിപണിയുടെ ചലനാത്മകതയുടെ യഥാര്‍ത്ഥ ചിത്രം നല്‍കില്ല.
വല്ലപ്പോഴും മാത്രം ട്രേഡ് ചെയ്യുന്ന പ്രമോട്ടര്‍മാരും ഗവണ്മെന്റുകളും ദീര്‍ഘകാല നിക്ഷേപകരുമൊക്കെയാകും പല ഓഹരികളും കൈവശം വച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഈ ഓഹരികള്‍ പ്രതിദിന പണലഭ്യതയിലേക്ക് വലിയ സംഭാവന നല്‍കില്ലെങ്കിലും കമ്പനിയുടെ വെയ്റ്റേജ് സൂചികയില്‍ പെരുപ്പിക്കാന്‍ ഇവയ്ക്കാകും.
ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപ്
ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് രീതിയില്‍ പൊതു വിപണിയില്‍ ട്രേഡിങ്ങിന് ലഭ്യമായ ഓഹരികള്‍ മാത്രമേ സൂചികയിലെ കമ്പനിയുടെ വെയ്റ്റേജ് നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുകയുള്ളൂ.
ഉദാഹരണത്തിന് XYZ എന്ന കമ്പനിക്ക് ആകെ 10,000 ഓഹരികള്‍ ഉണ്ടെങ്കിലും 3000 ഓഹരികള്‍ മാത്രമേ ട്രേഡ് ചെയ്യുന്നുള്ളൂവെങ്കില്‍ സൂചികയിലെ ഈ കമ്പനിയുടെ വെയ്റ്റേജ് ഈ 3000 ഓഹരികളെ അടിസ്ഥാനപ്പെടുത്തി വീണ്ടും കണക്കാക്കും.
ഓഹരികള്‍ പൊതുവിപണിയില്‍ ട്രേഡിങ്ങിനായി വിട്ടു നല്‍കാത്ത ചില വലിയ കമ്പനികള്‍ അളവില്‍ കൂടുതല്‍ സ്വാധീനം സൂചികയില്‍ ചെലുത്താതിരിക്കാനും ശരിയായ നിക്ഷേപ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കാനും ഈ രീതി സഹായിക്കും.
വെയ്റ്റേജിന് അനുസരിച്ച് ഇന്നത്തെ ഓഹരി സൂചിക ഇത്തരത്തിലിരിക്കും (താഴെ ചാർട്ട് നോക്കുക).
ആഗോളതലത്തിലുള്ള മറ്റ് സൂചികകളുമായിട്ടുള്ള താരതമ്യം
ഇന്ത്യയ്ക്ക് സെന്‍സെക്സ് ഉള്ളത് പോലെ മറ്റ് രാജ്യങ്ങള്‍ക്കും അവരുടെ സുപ്രധാന സൂചികകള്‍ ഉണ്ട്. അമേരിക്കയ്ക്ക് എസ് & പി 500, യുകെയ്ക്ക് എഫ്ടിഎസ്ഇ 100, ജപ്പാന് നിക്കേ 225, ഹോങ് കോങ്ങിന് ഹാങ്സെങ് എന്നിങ്ങനെ പല രാജ്യങ്ങള്‍ക്ക് അവരുടേതായ സൂചികകളുണ്ട്.
സെന്‍സെക്സില്‍ 30 കമ്പനികളാണ് ഉള്ളതെങ്കില്‍ എസ് & പിക്ക് 500 ഉം എഫ്ടിഎസ്ഇക്ക് 100 ഉം നിക്കേയ്ക്ക് 225ഉം ഹാങ് സെങ്ങഇന് 89 ഉം കമ്പനികളുണ്ട്.
വലുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഈ സൂചികകളെല്ലാം ആ രാജ്യത്തെ വിപണിയിലെ മുന്‍നിര കമ്പനികളുടെ പ്രകടനത്തെ അടയാളപ്പെടുത്തുക എന്ന ഉദ്ദേശ്യം നിറവേറ്റുന്നു.
ആഭ്യന്തരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇണങ്ങും വിധം ഓരോ വിപണിയും അതിന്റെ സൂചികയിലെ രീതിശാസ്ത്രങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നു. ഇതിലെ കമ്പനികളുടെ എണ്ണവും ഓരോ കമ്പനിയുടെയും വെയ്റ്റേജ് യുക്തികളും നയരൂപകര്‍ത്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സമ്പദ് വ്യവസ്ഥയുടെ പ്രാതിനിധ്യ നഖചിത്രം നല്‍കുകയെന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്യപ്പെട്ടതാണ്.
പ്രധാനമായും, ഒരൊറ്റ ശരിയെന്ന സമീപനം ഇക്കാര്യത്തിലില്ല. സൂചികയുടെ രീതിശാസ്ത്രത്തിന് നിര്‍ദ്ദേശിക്കപ്പെട്ട
മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് ഇന്‍ഡെക്സ് സമിതി അത് അവലോകനം ചെയ്ത് വിശ്വാസ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതാണ്.
ഓരോ മേഖലയ്ക്കും നല്കുന്ന വെയ്റ്റേജും പല ഭൂപ്രദേശങ്ങളില്‍ ഓരോ സ്മ്പദ് വ്യവസ്ഥയുടെയും ഘടനയെ വ്യക്തമാക്കുന്ന തരത്തില്‍ വ്യത്യസ്തമായിരിക്കും. സെന്‍സെക്സില്‍ ബാങ്കിങ് കമ്പനികളുടെ വിഹിതം ഏതാണ്ട് 25 ശതമാനത്തിനടുത്താണ്.
ഐടി 14 ശതമാനം, എണ്ണ, വാതക കമ്പനികള്‍ 12 ശതമാനം എന്നിങ്ങനെ നീളുന്നു മറ്റ് മേഖലകളുടെ സൂചികയിലെ പ്രാതിനിധ്യം.
അതേ സമയം അമേരിക്കയിലെ എസ് & പിയില്‍ 34 ശതമാനവും സാങ്കേതിക രംഗത്തെ കമ്പനികളുടെ ആധിപത്യമാണ്. സാമ്പത്തിക കമ്പനികള്‍ 13 ശതമാനവും ആരോഗ്യപരിചരണ കമ്പനികള്‍ 11 ശതമാനവും ഇതില്‍ വരുന്നു.
എഫ്ടിഎസ്ഇ 100ല്‍ സാമ്പത്തിക കമ്പനികളുടെ വിഹിതം 23 ശതമാനവും ഉപഭോക്തൃ ഉത്പന്നങ്ങളുടേത് 18 ശതമാനവും വ്യവസായങ്ങളുടേത് 14 ശതമാനവുമാണ്.
വെറും ഓഹരി കൂടകള്‍ മാത്രമല്ല, മറിച്ച് ഓരോ രാജ്യത്തിന്റെയും സാമ്പത്തിക എന്‍ജിന്റെ നേര്‍ക്കാഴ്ച കാട്ടിത്തരുന്നതാണ് സൂചികകളെന്ന് ഈ വൈജാത്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെന്‍സെക്സിലെ കമ്പനികളുടെ വിഹിതം ഇന്ത്യയിലെ സാമ്പത്തിക, ഐടി കമ്പനികളുടെ വളരുന്ന സ്വാധീനത്തിന്റെ അടയാളമാണെങ്കില്‍ എസ് & പിയിലെ സാങ്കേതിക മേഖലയുടെ അപ്രമാദിത്യം ഈ മേഖല കോര്‍പ്പറേറ്റ് അമേരിക്കയുടെ നട്ടെല്ലാണെന്ന കാര്യം അടിവരയിട്ട് പ്രഖ്യാപിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യത്തിന്റെ സുപ്രധാന ദിശാസൂചികയായി സെന്‍സെക്സ് നിലനില്ക്കുന്നു.
മാര്‍ക്കറ്റ് ക്യാപ് രീതിയില്‍ നിന്ന് ഫ്രീ ഫ്ളോട്ടിങ് രീതിയിലേക്കുള്ള അതിന്റെ വളര്‍ച്ച ആഗോളതലത്തിലെ മികച്ച മാതൃകകള്‍ നമ്മുടെ രാജ്യം പകര്‍ത്തുന്നതിന്റെ ഉദാഹരണമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുന്നതിനൊപ്പം നമ്മുടെ നിക്ഷേപകരുടെയും നയരൂപകര്‍ത്താക്കളുടെയും വിശ്വസനീയ മാര്‍ഗദര്‍ശക ശക്തിയായി സെന്‍സെക്സ് തുടര്‍ന്നും പ്രവര്‍ത്തിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

