തിരുവനന്തപുരം • പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിൽ എതിർപരാതി നൽകി കോൺഗ്രസ്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി.
നിലവിൽ കേസെടുത്ത ‘പോറ്റിയെ കേറ്റിയെ’ എന്ന വരികൾ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ കോൺഗ്രസിനെതിരായി പാരഡി ഗാനം പ്രചരിക്കുന്നത്.
‘സ്വർണ്ണം കട്ടത് ആരപ്പാ…’ എന്ന പാട്ടിന്റെ സമാന വരികൾ ആവർത്തിച്ചാണ് ഇടത് പ്രൊഫൈലുകളുടെ ക്യാംപെയ്ൻ. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്തെങ്കിൽ പുതിയതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവായ ജെ.എസ്.
അഖിലിന്റെ പരാതി.
ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഖിൽ പരാതിയിൽ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിച്ചാണ് ഇടതു പ്രൊഫൈലുകളിൽ നിന്നു പാട്ട് പ്രചരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

