താമരശ്ശേരി ∙ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ കണ്ണു പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന 2 പവന്റെ സ്വർണമാല പൊട്ടിച്ച് ഓടിയ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമൽ പൂവൻമല പുഷ്പവല്ലി (63) യുടെ മാല നഷ്ടമായ കേസിൽ ചമൽ പൂവൻമല വാണിയംപുറായിൽ വി.എസ്.ആതിര എന്ന ചിന്നു (26) വിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ന് ആണ് സംഭവം. വീട്ടിൽ ഒറ്റക്ക് കഴിയുന്ന പുഷ്പവല്ലി മൊബൈൽ ഫോണിൽ തിരഞ്ഞെടുപ്പ് വാർത്ത കണ്ട് ഭക്ഷണം കഴിക്കുമ്പോൾ പിന്നിൽ നിന്ന് വന്ന് കണ്ണും മുഖവും പൊത്തി പിടിച്ചു.
അകത്തേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചങ്കിലും മേശയും വാതിൽ പടിയും കൂട്ടി മുറുകെ പിടിച്ചത് കൊണ്ട് യുവതിയുടെ ശ്രമം വിഫലമായി. യുവതിയെ തിരിച്ചറിഞ്ഞെങ്കിലും പേടിച്ച് അറിഞ്ഞ ഭാവം നടിച്ചില്ല.
പുഷ്പവല്ലിയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലെ കുട്ടി ഓടി എത്തുമ്പോഴേക്കും തള്ളിയിട്ട് മാലയും പൊട്ടിച്ച് അടുക്കള വഴി കടന്നു. പിടി വലിക്കിടയിൽ മാലയുടെ കൊളുത്തും ചെറിയ ലോക്കറ്റും പുഷ്പവല്ലി യുടെ കയ്യിൽ കിട്ടി.
പിടിവലിയിൽ തലക്കും നെറ്റിയിലും പരുക്കു പറ്റി ചികിത്സ തേടി. പൊലീസ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

