മാവേലിക്കര ∙ ഇറവങ്കര വറ്റൽമുക്കിനു പടിഞ്ഞാറുള്ള വളവിൽ സ്വകാര്യബസിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർഥിയും അധ്യാപികയും ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു.
മാവേലിക്കര ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഗ്ലാസ് ഫാക്ടറി ജംക്ഷനു കിഴക്കുള്ള വളവിൽ എതിർദിശയിൽ അതിവേഗത്തിൽ മറ്റൊരു ബസ് വരുന്നതു കണ്ടു ബ്രേക് ചെയ്തു. പിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് എതിരെ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കവേ, സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
സ്വകാര്യ ബസിൽ സഞ്ചരിച്ച ഇറവങ്കര ഗവ.വിഎച്ച്എസ്എസിലെ വിദ്യാർഥിയായ ചെട്ടികുളങ്ങര കൈതവടക്ക് വരേണികിഴക്കതിൽ ഋഷികേശ്, ഇറവങ്കര ഗവ.എൽപിഎസിലെ പ്രധാനാധ്യാപിക കാർത്തികപ്പള്ളി സ്വദേശിനി ലേഖ എന്നിവർക്കാണു സാരമായി പരുക്കേറ്റത്.
കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. കോടികൾ ചെലവഴിച്ചു നവീകരിച്ച മാവേലിക്കര–പന്തളം റോഡിൽ അപകടം പതിവാകുന്നു.
അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനു പ്രധാനകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
2 ദിവസം മുൻപു ജില്ലാ കൃഷിത്തോട്ടത്തിനു സമീപം നിയന്ത്രണം വിട്ട കാർ കൃഷിത്തോട്ടത്തിന്റെ മതിൽ ഇടിച്ചു തകർത്തിരുന്നു.
മാവേലിക്കര പന്തളം റോഡിലെ വളവുകൾ ശ്രദ്ധിക്കാതെ അതിവേഗത്തിൽ പായുന്ന വാഹനങ്ങളാണ് അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാർ പറ ഞ്ഞു.
നാലുമുക്ക് ജംക്ഷനും സ്ഥിരം അപകട കേന്ദ്രം
∙ കൊല്ലം–തേനി ദേശീയപാതയിൽ വെട്ടിയാർ നാലുമുക്ക് ജംക്ഷനും സ്ഥിരം അപകടമേഖലയായി മാറുന്നു.
വാഹനങ്ങളുടെ അമിതവേഗം തന്നെയാണ് കാരണം.
വെട്ടിയാർ–കല്ലുമല റോഡും കൊല്ലം–തേനി ദേശീയപാതയും സംഗമിക്കുന്ന നാലുമുക്കിൽ വേഗ നിയന്ത്രണ സംവിധാനം വേണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം രാത്രി സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റിരുന്നു.
ജംക്ഷനെ അപകടമുക്തമാക്കാൻ ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയെങ്കിലും തുടർസംവിധാനം ഒരുക്കിയില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

