ചാവക്കാട് ∙ അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നു കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയ മലബാർ നിധി ലിമിറ്റഡ് കമ്പനിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകർ. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.
ചാവക്കാട് ബൈപാസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും മറ്റൊരു പേരിൽ ഇതേ മാനേജ്മെന്റ് ആശുപത്രി റോഡിനടുത്തുള്ള ജോയ് പ്ലാസ കെട്ടിടത്തിൽ വെൽകെയർ പ്രഫഷനൽ മൾട്ടി സ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിച്ചതായി നിക്ഷേപകർ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ നിക്ഷേപകർ സ്ഥാപനത്തിലെത്തി പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു. തുക നഷ്ടപ്പെട്ടവർ ഒപ്പിട്ട
ഭീമ ഹർജി പൊലീസ് സ്റ്റേഷനിൽ നൽകി. 12 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.
തൃശൂർ, പാലക്കാട്, മണ്ണാർക്കാട്, ചാവക്കാട് എന്നിവിടങ്ങളിലാണ് മലബാർ നിധി ലിമിറ്റഡ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ലക്ഷം രൂപ മുതൽ 40 ലക്ഷം വരെ രൂപ നിക്ഷേപിച്ചവർ ചാവക്കാട് മേഖലയിലുണ്ട്. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 20 കേസുകൾ എടുത്തതായി എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

