കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി കുന്നുമ്മൽ ധർമശാസ്താ ക്ഷേത്ര ഉത്സവം നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ 8.30 മുതൽ വിവിധ ക്ഷേത്ര ഭജന സമിതികളുടെ ഭജന.
വൈകിട്ട് 6ന് നാദാക്കോട്ട് കഴകം വനിതാ പൂരക്കളി സംഘത്തിന്റെ പൂരക്കളി, 7.30ന് തിരുവാതിര, കൈകൊട്ടിക്കളി.
20ന് രാവിലെ 5ന് ക്ഷേത്രം തന്ത്രി അരവത്ത് കെ.യു.പത്മനാഭൻ തന്ത്രിയുടെ കാർമികത്വത്തിൽ 108 തേങ്ങയുടെ മഹാഗണപതി ഹോമം, തുടർന്ന് അഭിഷേകം, 8ന് ഉഷഃപൂജ, 8.30 മുതൽ കുന്നുമ്മൽ നരസിംഹ മൂർത്തി ക്ഷേത്ര മാതൃസമിതിയുടെ നാമജപം. 9.15ന് നാദം സീനിയേഴ്സ് നീലേശ്വരത്തിന്റെ ഭജന, 10.30 മുതൽ പുഷ്പ പ്രഭാകരൻ ആൻഡ് ടീം അവതരിപ്പിക്കുന്ന സംഗീതാർച്ചന, 12ന് ഉച്ച പൂജ, 12.30ന് അന്നദാനം, 2.30ന് കാശിനാഥ് ഭജന സംഘത്തിന്റെ ഭജന, വൈകിട്ട് 4ന് കൊളവയൽ ദുർഗാ ഭജന സമിതിയുടെ ഭജനാമൃതം, വൈകിട്ട് 7ന് ഹൊസ്ദുർഗ് പൂങ്കാവനം ശിവക്ഷേത്രത്തിൽ നിന്നു നെറ്റിപ്പട്ടം കെട്ടി ഗജവീരന്റെ അകമ്പടിയോടെ അയ്യപ്പ വിഗ്രഹ എഴുന്നള്ളത്ത്, അയ്യപ്പന്മാരുടെ പേട്ട
തുള്ളൽ, 7.30ന് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നാടകം ‘ചൂട്ട്’. തുടർന്ന് രാത്രി 10.30 ന് ശ്രീഭൂതബലി, അത്താഴ പൂജ, മഹാ പൂജ, തിടമ്പ് നൃത്തം എന്നിവ നടക്കും.
തുടർന്ന് പ്രസാദ വിതരണത്തോടെ ഉത്സവം സമാപിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ പി.അശോകൻ, ജനറൽ കൺവീനർ പി.രാധാകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശരത് കുമാർ, ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ.ദാമോദരൻ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കാരളി ചന്ദ്രൻ, രാമകൃഷ്ണൻ നെല്ലിത്തറ, പി.പി.സുനിൽ കുമാർ, ബി.രമേശൻ, രാമകൃഷ്ണൻ കൊത്തിക്കൽ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

