തൊടുപുഴ ∙ ക്രിസ്മസ് രാവുകൾക്ക് മിഴിവും നിറവും നൽകുന്ന ക്രിസ്മസ് ട്രീകൾ ഇപ്പോൾ വിപണിയിലെ താരമാണ്. മരച്ചില്ലകൾ വെട്ടിയൊതുക്കി വീട്ടിൽ തന്നെ ക്രിസ്മസ് മരങ്ങൾ ഒരുക്കിയിരുന്ന കാലം ഓർമകളിൽ മാത്രമായി.
പ്ലാസ്റ്റിക്കിൽ നിർമിച്ച ഭംഗിയേറിയ ക്രിസ്മസ് ട്രീകൾ കടയിൽ നിന്നു വാങ്ങി അലങ്കരിക്കലാണ് ഇപ്പോഴത്തെ പ്രവണത. കടുംപച്ച, വെള്ള തുടങ്ങി വൈവിധ്യമാർന്ന നിറങ്ങളിൽ ക്രിസ്മസ് ട്രീകൾ വിപണിയിൽ ലഭ്യമാണ്. മേശപ്പുറത്തു വയ്ക്കാവുന്ന ചെറുത് മുതൽ 12 അടിയുള്ള കൂറ്റൻ ട്രീ വരെ വിപണിയിലുണ്ട്.
വൈദ്യുത ദീപാലങ്കാരത്തോടെയും അല്ലാതെയും ട്രീകൾ ലഭിക്കും. ഒരടിയുള്ള ചെറിയ ക്രിസ്മസ് ട്രീക്കു 120 രൂപയിൽ തുടങ്ങുന്നു വില.
വലുപ്പം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. അടുത്ത ക്രിസ്മസ് കാലത്തേക്ക് മടക്കി സൂക്ഷിക്കാൻ കഴിയുന്നവയുമുണ്ട്.
വില കൂടുമെങ്കിലും വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാവുന്ന ക്രിസ്മസ് ട്രീകൾക്ക് ആവശ്യക്കാരേറെയാണ്.
മഞ്ഞുപെയ്യുന്ന ബെത്ലഹമിനെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ‘പൈൻ സ്നോ’ ക്രിസ്മസ് ട്രീകൾ വിപണിയിലെ പ്രധാന ആകർഷണമാണ്. ക്രിസ്മസ് ട്രീകൾ സ്വയം നിർമിക്കാൻ ഇഷ്ടമുള്ളവർക്ക് വൈവിധ്യമാർന്ന അലങ്കാര വസ്തുക്കൾ വിപണിയിലുണ്ട്. അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ ട്രീകൾ നിർമിക്കാൻ കഴിയുന്ന വസ്തുക്കളെല്ലാം സുലഭമാണ്.
സ്വയം നിർമിക്കുന്ന ട്രീകൾക്ക് ചെലവ് കുറയുമെന്നതും വ്യത്യസ്തത ഉണ്ടാവുമെന്നതും മേന്മയാണ്. തദ്ദേശീയമായി നിർമിക്കുന്നവയും ചൈനയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയും വിപണിയിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

