ആലപ്പുഴ ∙ നഗരസഭയിൽ വലിയമരം വാർഡിൽ നിന്നു വിജയിച്ച യുഡിഎഫ് അംഗത്തെ അയോഗ്യയാക്കണമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മത്സരത്തിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി വരണാധികാരിക്ക് പരാതി നൽകി.
വിജയിച്ച യുഡിഎഫിലെ കോൺഗ്രസ് അംഗം ഷംന മൻസൂറിന് അവർ മത്സരിച്ച വലിയമരം വാർഡിലും തൊട്ടടുത്തുള്ള വലിയകുളം വാർഡിലും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സജിന വരണാധികാരിയായ ഡപ്യൂട്ടി കലക്ടർക്ക് പരാതി നൽകിയത്. ഒന്നിലധികം വാർഡുകളിൽ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പരാതിയെന്നും പറയുന്നു.
ഷംനയുടെ വിജയം അസാധുവാക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും വരണാധികാരിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ 10 വർഷത്തിലേറെയായി വലിയമരം വാർഡിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്നും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇത്തവണയും ഇവിടെയാണ് വോട്ട് ചെയ്തതെന്നും ഷംന മൻസൂർ പറഞ്ഞു. കുടുംബം വലിയകുളം വാർഡിൽ താമസിച്ച വീട് വിറ്റപ്പോൾ വലിയമരം വാർഡിൽ വാടകയ്ക്ക് താമസം തുടങ്ങിയതാണ്.
വലിയകുളത്ത് വോട്ടർ പട്ടികയിൽ പേരുള്ള വിവരം കഴിഞ്ഞ 10 വർഷമായി അറിയില്ലായിരുന്നുവെന്നും ഷംന പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

