കൊല്ലം ∙ യുവതികളെ ശല്യം ചെയ്തെന്ന കേസിൽ അഭിഭാഷകനും സുഹൃത്തും റിമാൻഡിൽ. കൊല്ലം ബാർ അസോസിയേഷൻ അംഗം ചാത്തന്നൂർ ചാമവിള വീട്ടിൽ ഹരിശങ്കർ (32), തോപ്പിൽക്കടവ് ലേക്സൈഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന അർജുൻ (35) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.
കൊല്ലം നഗരത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരെ ഇവരുടെ ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തി ശല്യം ചെയ്തെന്ന പരാതിയിലാണു പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

