പന്തളം ∙ എംസി റോഡിൽ പന്തളം കുരമ്പാലയിൽ വച്ച് വാഹനം തട്ടിയതിന്റെ പേരില്‍ യുവാവിന്റെ പരാക്രമം. ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതാണ് തർക്കത്തിന് കാരണം.
രംഗം വഷളായതോടെ ഹെൽമെറ്റ് ഉപയോഗിച്ച് നാട്ടുകാരേയും ഓട്ടോ ഡ്രൈവറേയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. രാഹുൽ എന്ന യുവാവാണ് ആക്രമണം നടത്തിയത്.
ഓട്ടോ ഡ്രൈവർ ഹരിക്കും മർദ്ദനമേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊലീസുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും അയാള്‍ പിന്മാറാന് തയ്യാറല്ലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിഡിയോകളുടെ കമന്റ് ബോക്സ് മുഴുവന്‍ യുവാവിന് അനുകൂലവും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതികൂലവുമാണ്.
പുലി, ആൺസിംഹം, സൂപ്പർ..
അവന്റെ പക്ഷം ശരിയായിരിക്കും. അതാണ് അവനിത്ര വാശി, ചുണക്കുട്ടി, അത്രയും പേരോട് ഒറ്റക്ക് നിന്ന് പോരാടിയത് അല്ലേ, പൊലീസ് വന്നിട്ടും ധൈര്യത്തോടെ അവനെ അടിക്കാൻ ചെന്നവർക്കും അവൻ കൊടുത്തു, ഒറ്റക്ക് നിന്ന് അവൻ എതിർത്തു, അത്രയും ആളുകളെ ഒറ്റക്ക് നിന്ന് നേരിട്ട
അവനാണ് ഹീറോ, എന്തായാലും അവൻ പുലിയാണ് തുടങ്ങിയ വിധത്തിലും കമന്റുകൾ വരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

