ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തന്ത്രപ്രധാന ചർച്ചകൾ നടത്തി മടങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ പാട്ടിലാക്കാൻ തന്ത്രം മെനഞ്ഞ് പാക്കിസ്ഥാൻ. ലോകത്ത് എണ്ണ വ്യവസായ രംഗത്തെ ശക്തിയാണ് റഷ്യയെന്നും അവരുമായി ചർച്ച തുടങ്ങിയെന്നും പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറങ്കസേബ് ഒരു മാധ്യമത്തോട് പറഞ്ഞു.
പാക്കിസ്ഥാനിൽ എണ്ണ പര്യവേക്ഷണം, ഉൽപാദനം, റിഫൈനിങ് തുടങ്ങിയ മേഖലകളിൽ റഷ്യയുടെ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം.
റഷ്യൻ എണ്ണക്കമ്പനികൾക്ക് പാക്കിസ്ഥാനിൽ സാന്നിധ്യമറിയിക്കാൻ താൽപ്പര്യമുണ്ടെന്ന് നേരത്തേ റഷ്യൻ ഊർജമന്ത്രി സെർഗേയ് സിവിലേവ് പറഞ്ഞിരുന്നു. യൂറോപ്പും അമേരിക്കയും കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനാൽ എണ്ണ വിപണി വൈവിധ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
പാക്കിസ്ഥാനാകട്ടെ, കടക്കെണിയിൽ നിന്ന് കരകയറാൻ സർവവഴികളും പയറ്റുകയാണ്. ഇതിലൊന്നാണ്, രാജ്യത്ത് എണ്ണശേഖരമുണ്ടെന്ന് കരുതുന്ന മേഖലകളിൽ വിവിധ രാജ്യങ്ങളുമായി ചേർന്ന് ഖനനത്തിനുള്ള നീക്കങ്ങൾ.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലുൾപ്പെടെ എണ്ണശേഖരമുണ്ടെന്ന് അടുത്തിടെ പാക്ക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഇവിടെ നിലവിൽ പര്യവേക്ഷണത്തിന് തുർക്കി കമ്പനികളുടെ സഹായം പാക്കിസ്ഥാൻ തേടിയിട്ടുണ്ട്. അമേരിക്കൻ കമ്പനികളും പാക്കിസ്ഥാനുമായി സഹകരിച്ചേക്കും.
റഷ്യൻ കമ്പനിയായ ഗാസ്പ്രോമുമായി പാക്കിസ്ഥാൻ ഊർജമന്ത്രി അലി പർവേസ് മാലിക് അടുത്തിടെ ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാനും റഷ്യയുമായി ഊർജ മേഖലയിൽ സഹകരിക്കാൻ ഏതാനും മാസങ്ങൾക്ക് മുൻപ് ബീജിങ്ങിൽ നടന്ന കൂടിക്കാഴ്ചയിൽ പുട്ടിനും പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും തീരുമാനിച്ചിരുന്നു.
2023 മുതൽ പാക്കിസ്ഥാനും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ചാണ് ഇടപാട്. എൽഎൻജി, എൽപിജി തുടങ്ങിയവയുടെയും ഉൽപാദത്തിന് റഷ്യയുടെ സഹായം ഉറപ്പിക്കുകയാണ് പാക്കിസ്ഥാൻ നിലവിൽ ഉന്നമിടുന്നത്.
പാക്കിസ്ഥാനിൽ ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനും റഷ്യയ്ക്ക് താൽപ്പര്യമുണ്ടെന്ന് ഔറങ്കസേബ് പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

