നീലേശ്വരം ∙ ദേശീയപാതയുടെ നിർമാണം പുരോഗമിക്കുമ്പോൾ വിവിധയിടങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണെന്ന് വ്യാപക പരാതി.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ 2 പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ പടന്നക്കാട് നെഹ്റു കോളജ്, കാർഷിക കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ജീവനക്കാരും ഇപ്പോൾ റോഡിന് മറുവശത്തെത്താൻ ഒരു കിലോമീറ്ററോളം നടക്കേണ്ട സ്ഥിതിയാണ്.
കോളജിന് മുൻപിൽ ഫൂട്ട്ഓവർ ബ്രിജ് നിർമിക്കും എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ട് മാസങ്ങളായിട്ടും നിർമാണത്തിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
കൂടാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്കുള്ള വഴി കഴിഞ്ഞ ദിവസം നിർമാണ കമ്പനി അടയ്ക്കുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞ് ഇവിടെ ബസ് ഇറങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടി കോൺക്രീറ്റ് ചെയ്യാനായി അടച്ച വഴിയിലൂടെ പോകാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.
ടൗൺ കൗൺസിലർ ഇ.ഷജീർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ട
ഭാഗത്തെ ദേശീയപാതയുടെ പാർശ്വഭിത്തി കഴിഞ്ഞ ദിവസം പൊളിച്ച് സർവീസ് റോഡിലേക്ക് കയറാനുള്ള വഴി തുറന്നിട്ടുണ്ട്. പടന്നക്കാട് കോളജിനു മുൻപിലെ പ്രശ്നത്തിനും ഉടൻ പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി തയാറാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

