സീതത്തോട് ∙ വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഗവിയിൽ താമസിക്കുന്ന വികലാംഗനായ യുവാവിനു സിപിഎം നേതാവിന്റെ ഭീഷണി. ജീവനു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഗവി കെഎഫ്ഡിസി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമലിംഗം(42) മൂഴിയാർ പൊലീസിൽ പരാതി നൽകി.
കുമളിയിൽ താമസിക്കുന്ന സിപിഎം നേതാവ് ബിജു തോമസിനെതിരെയാണ് പരാതി.കെഎഫ്ഡിസി തൊഴിലാളിയായ ധർമലിംഗം 24 വർഷമായി സിപിഎം അനുഭാവിയാണ്. 6 വർഷം മുൻപ് കൊച്ചുപമ്പയിൽവച്ച് ജോലിക്കിടെ മരത്തിൽനിന്നു താഴെ വീണതോടെ ശരീരം തളർന്നു നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
മാതാപിതാക്കളും മരിച്ചു.
ഇപ്പോൾ, താമസിക്കുന്ന മുറിയിൽ സ്റ്റേഷനറി ഉൽപന്നങ്ങൾ വിറ്റുലഭിക്കുന്ന വരുമാനമാണ് ഉപജീവനമാർഗം. ഏതാനും വർഷം മുൻപ് ധർമലിംഗത്തിനു ലൈഫ് പദ്ധതിയിൽ വീട് വയ്ക്കാൻ കോട്ടമൺപാറയിൽ സ്ഥലം അനുവദിച്ചിരുന്നു. ഒന്നര വർഷം മുൻപ് വീടുവയ്ക്കാൻ 40,000 രൂപയും അനുവദിച്ചു.
വികലാംഗനായ തനിക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലമാണ് പാർട്ടിക്കാരായ ഇടനിലക്കാർ വീടിനായി കണ്ടെത്തിയതെന്ന് ധർമലിംഗം പറയുന്നു. വീട് വയ്ക്കുന്നതിനുള്ള നിർമാണ കരാർ നൽകണമെന്ന് ബിജു തോമസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇതിനു വഴങ്ങാൻ ധർമലിംഗം തയാറായില്ല.
ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനു വോട്ട് ചെയ്തില്ലെന്നാരോപിച്ച് ബിജു തോമസ് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ധർമലിംഗം പറയുന്നു. കഴിഞ്ഞദിവസം പാർട്ടി പ്രവർത്തകരും സംഘമായി ധർമലിംഗത്തിന്റെ ക്വാർട്ടേഴ്സിനു മുന്നിലെത്തി ഭീഷണിപ്പെടുത്തി.ബിജു തോമസ് ഭീഷണിപ്പെടുത്തുന്ന മൊബൈൽ ഫോൺ കോൾ റിക്കോർഡുകളും വിഡിയോ ദൃശ്യങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്.
ഇവ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

