
ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച നയൻതാരയാണ്. ആദ്യമായി ഹിന്ദിയില്‍ നയൻതാര നായികയായപ്പോള്‍ ചിത്രം വൻ ഹിറ്റായതാണ് തെന്നിന്ത്യൻ നടി ബോളിവുഡിലും ശ്രദ്ധ നേടാൻ കാരണം. ഷാരൂഖ് ഖാന്റ നായികയായി നയൻതാര തുടക്കം മികച്ചതാക്കി. നയൻതാരയ്ക്ക് പിന്നാലെ സായ് പല്ലവിയും ബോളിവുഡിലേക്ക് എത്തുകയാണ്.
ബോളിവുഡിന്റെ പ്രിയപ്പെട്ട ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിലായിരിക്കും സായ് പല്ലവി നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു പ്രണയ കഥയായിരിക്കും. സായ് പല്ലവിയുടെ നായികാ വേഷമാണ് ചിത്രത്തില്‍ പ്രധാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധാനം സുനില്‍ പാണ്ഡെ ആണ്. സായ് പല്ലവി നായികയാകുന്ന ചിത്രത്തില്‍ ആരൊക്കെ മറ്റ് വേഷത്തില്‍ എത്തുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ആദ്യമായിട്ടാണ് സായ് പല്ലവി ബോളിവുഡ് ചിത്രത്തില്‍ നായികയാകാൻ ഒരുങ്ങുന്നത്. അതുകൊണ്ടു നടിയുടെ ആരാധകരും ആവേശത്തിലാണ്.
സായ് പല്ലവി നായികയായി ഒടുവിലെത്തിയ ചിത്രം ഗാര്‍ഗി ആണ്. ഗാര്‍ഗി എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ സായ് പല്ലവി വേഷമിട്ടത്. കാളി വെങ്കട്, ആര് എസ് ശിവജി, ശ്രാവണൻ, ലിവംഗ്സ്റ്റണ്, കവിതാലയ കൃഷ്ണൻ, ജയപ്രകാശ് തുടങ്ങി ഒട്ടേറെ പേരും ചിത്രത്തില്‍ വേഷമിട്ടു. സംവിധാനം ഗൗതം രാമചന്ദ്രൻ ആണ്. ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, സതീശ്വരൻ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് ഗാര്‍ഗി നിര്‍മിച്ചത്.
ശിവകാര്‍ത്തികേയന്റെ നായികയായും സായ് പല്ലവിയെത്തുന്നുണ്ട്. എസ്കെ 21 എന്ന് വിശേഷണമുള്ള ചിത്രത്തിലാണ് സായ് പല്ലവി വേഷമിടുന്നത്. ഇത് ഒരു യുദ്ധ സിനിമയായിരിക്കും. സംവിധാനം രാജ്കുമാര് പെരിയസ്വാമി ആണ്. ആദ്യ ഷെഡ്യൂള്‍ നേരത്തെ അവസാനിച്ചിരുന്നു. കമല്ഹാസസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ നായികയായി സായ് പല്ലവി എത്തുന്നത്. ശിവകാര്ത്തികേയൻ വേറിട്ട ലുക്കിലാണ് ചിത്രത്തില്‍. എസ്കെ 21 റിലീസ് തീരുമാനിച്ചിട്ടില്ല.
Read More: താരമൂല്യം ഒട്ടും കുറഞ്ഞില്ല, പ്രഭാസ് ചിത്രം സലാര്‍ റിലീസിനു മുന്നേ നേടിയത് വൻ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 15, 2023, 8:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]