
കൊളംബൊ: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് പാകിസ്ഥാന്. ഇന്നലെ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന് പുറത്താവുന്നത്. നിരാശയ്ക്കിടയിലും പാകിസ്ഥാന് ആരാധകുടെ മുറവില്‍ ഉപ്പ് പുരട്ടുകയാണ് ഇന്ത്യ. തോല്‍വിയോടെ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനം നഷ്ടമായി. ടീം ഇന്ത്യയാണിപ്പോള്‍ രണ്ടാമത്. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഷ്യാ കപ്പ് ആരംഭിക്കുന്നിന് മുമ്പ് ഒന്നാമതായിരുന്നു പാകിസ്ഥാന്.
എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ചതോടെ പാകിസ്ഥാന് രണ്ടാം സ്ഥാനത്തേക്ക് വീഴേണ്ടിവന്നു. പിന്നീട് സൂപ്പര്‍ ഫോറില്‍ ഇന്ത്യയോടെ തോറ്റത് വന്‍ തിരിച്ചടിയായി. സൂപ്പര്‍ ഫോറില്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കും വീണു. ഒന്നാമതുള്ള ഓസ്ട്രേലിയക്ക് 118 പോയിന്റാണുള്ളത്. ഇന്ത്യക്ക് 116 പോയിന്റുണ്ട്. ബാബര്‍ അസമിനും സംഘത്തിനും 115 പോയിന്റ്. ഇംഗ്ലണ്ട് (103), ന്യൂസിലന്‍ഡ് (102) ദക്ഷിണാഫ്രിക്ക എന്നിവര്‍ നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍.
ഏഷ്യാ കപ്പ് ഫൈനലിലെത്തിയ ശ്രീലങ്ക 93 പോയിന്റുമായി ഏഴാമത്. എട്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് 92 പോയിന്റുണ്ട്. അഫ്ഗാനിസ്ഥാന് (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍. അതേസമയം, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ആധിപത്യമാണ് ടെസറ്റിലും ടി20 ക്രിക്കറ്റിലും ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ.
നേരത്തെ, ഇന്ത്യന്‍ താരങ്ങളും റാങ്കിംഗില്‍ കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു. 759 പോയിന്റുമായി ശുഭ്മാന്‍ ഗില്‍ രണ്ടാമതെത്തി. 715 പോയിന്റോടെ വിരാട് കോലി എട്ടാം സ്ഥാനത്തുണ്ട്. രോഹിത് ശര്‍മ (707) ഒമ്പതാമത്. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ആദ്യ പത്തിലുണ്ട്. ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ സ്പിന്നര്‍. മുഹമ്മദ് സിറാജാണ് (9) ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ ആറാം സ്ഥാനത്തുണ്ട്. ഏഷ്യാ കപ്പിലെ പ്രകടനം തന്നെയാണ് താരങ്ങള്‍ക്കെല്ലാം ഗുണമായത്.
Last Updated Sep 15, 2023, 10:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]