ന്യൂഡൽഹി∙ ഇരട്ടിത്തീരുവ തുടരുന്നെങ്കിലും ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. ഒക്ടോബറിൽ 630 കോടിയുടെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ നവംബറിൽ ഇത് 698 കോടി ഡോളറായി ഉയർന്നു.
ഏകദേശം 10 ശതമാനത്തിന്റെ വർധന.
കഴിഞ്ഞ വർഷം നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 22.61 ശതമാനത്തിന്റെ വർധനയുണ്ട്. തുടർച്ചയായി രണ്ടാം മാസമാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ വർധന രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ മാസം 15 ശതമാനമായിരുന്നു വർധന.
സ്മാർട്ഫോണുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റമതിയിലെ കുതിപ്പാകാം കണക്കിൽ പ്രതിഫലിച്ചതെന്നാണ് സൂചന. അധിക തീരുവ ബാധകമാകാതിരുന്ന ജൂലൈയിൽ 801 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
അതിനു ശേഷം ഓഗസ്റ്റ് മുതൽ കനത്ത ഇടിവാണ് നേരിട്ടത്.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞതോതിലുള്ള കയറ്റുമതിയായിരുന്നു സെപ്റ്റംബറിലേത്. ഓഗസ്റ്റ് ഏഴിനു ചുമത്തിയ 25% ‘പകരം തീരുവ’യാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്.
ഇരട്ടിത്തീരുവ ഭാഗികമായി ചുമത്തപ്പെട്ട ഓഗസ്റ്റിൽ 686 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള ചരക്കുകയറ്റുമതി.
ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ ഒഴികെയുള്ള മാസങ്ങളിൽ 790 കോടി ഡോളറിൽ കുറയാത്ത കയറ്റുമതി യുഎസിലേക്കു നടന്നിരുന്നു.
അതേസമയം, ഇന്ത്യ–യുഎസ് വ്യാപാരകരാറിന്റെ വൈകാതെ യാഥാർഥ്യമാകുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

