എലത്തൂർ∙ പരീക്ഷ എഴുതാൻ എത്തിയ തലക്കളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളെ പഞ്ചായത്ത് അംഗം മർദിച്ചതായി പരാതി. തലക്കുളത്തൂർ പതിനാറാം വാർഡ് മെംബർ അബ്ദുൽ ജലീലിനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്.
തിങ്കളാഴ്ച രാവിലെ 9:30ന് ആണ് സംഭവം.
വെങ്ങാലി സ്വദേശിയായ വിദ്യാർഥി, സുഹൃത്തുക്കൾക്കൊപ്പം സ്കൂളിലേക്ക് പോകുംവഴി പഞ്ചായത്ത് അംഗം തടഞ്ഞുവച്ച് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണു പരാതി. പെൺകുട്ടികൾക്കൊപ്പം നടന്നു പോകുന്നതിനെ ചോദ്യം ചെയ്താണ് ആൺകുട്ടിയെ മർദിച്ചത്.
അതുകണ്ട് തടയാൻ ചെന്ന പെൺകുട്ടിയെയും ഇയാൾ മർദിച്ചതായി പരാതിയുണ്ട്.
തുടർന്ന് അബ്ദുൽ ജലീലും സുഹൃത്തും സിഎംഎം സ്കൂളിൽ എത്തി. വിദ്യാർഥികളെ മർദിച്ചതു ചോദ്യം ചെയ്യാൻ എത്തിയ മറ്റൊരു വിദ്യാർഥിയെ മർദിച്ചു.
പരാതിക്കാരായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും ബന്ധുക്കളും എലത്തൂർ സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി. അത്തോളി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് രാത്രി കേസെടുത്തു.
ഇയാളെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

