അഴീക്കോട് ∙ കടലിൽ തീരത്തോടു ചേർന്ന് അനധികൃതമായ മീൻപിടിച്ച ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. രണ്ടര ലക്ഷം രൂപ പിഴയും ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു ലഭിച്ച 1,17,100 രൂപയും സർക്കാരിലേക്ക് കണ്ടുകെട്ടി. ചാവക്കാട് സ്വദേശി സനൽ എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള തീർഥം 2 എന്ന ബോട്ട് ആണ് പിടിയിലായത്. അഴീക്കോട് ലൈറ്റ് ഹൗസിനു പടിഞ്ഞാറു ഭാഗത്ത് കരയോടു ചേർന്നു ബോട്ട് മത്സ്യബന്ധനം നടത്തുകയായിരുന്നു.കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചു കടലിൽ തീരത്തോടു ചേർന്നുള്ള അനധികൃത മീൻപിടിത്തം (കരവലി) കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.
വ്യാപകമായി കരവലി നടക്കുന്നതായി പരമ്പരാഗത മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. തുടർന്നു ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ.
സി.സീമയുടെ നേതൃത്വത്തിൽ നടപടിയെടുക്കുകയായിരുന്നു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസി, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫിസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം.ഷൈബു, ഇ.ആർ.
ഷിനിൽ കുമാർ, റസ്ക്യൂ ഗാർഡുമാരായ പ്രമോദ്, കൃഷ്ണപ്രസാദ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ബോട്ടുകൾ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

