വടകര ∙ വോട്ടെണ്ണൽ ദിവസം തുരുത്തിമുക്കിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നോക്കിനിൽക്കെ ബോംബ് എറിഞ്ഞും അടിച്ചും ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്താണ് ആക്രമണം നടന്നത്.
സമീപത്തുള്ള 2 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നശിപ്പിച്ചു.
അക്രമത്തിന്റെ വിഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. കേസെടുത്ത പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് യുഡിഎഫ് – ആർഎംപി ആരോപിച്ചു. പ്രതികൾ സിപിഎം പ്രവർത്തകർ ആയതു കൊണ്ടാണ് നടപടി വൈകുന്നതെന്ന് ഇവർ ആരോപിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎംപി – യുഡിഎഫ് നേതാക്കളും പ്രവർത്തകരും നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ പേരിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉൾപ്പെടെ ഒട്ടേറെപ്പേർക്കെതിരെയാണു കേസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

