ചിറ്റാരിക്കാൽ ∙ ജില്ലയിലെ ഏറ്റവും വലിയ കളിയാട്ടക്കാവുകളിലൊന്നായ കമ്മാടം ഭഗവതീ ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിനു 23നു കൊടിയേറും.
28 വരെ നീളുന്ന കളിയാട്ടത്തിനു മുന്നോടിയായി സംക്രമദിനമായ ഇന്നലെ പ്രധാന കോലധാരിയായ കിണാവൂർ രാജീവൻ നേണിക്കം കാവിൽനിന്നു കൊടിയില വാങ്ങി.
23നു രാവിലെ 10നു പാലക്കുന്ന് കാവിൽനിന്നു പുറപ്പെടുന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് കളിയാട്ടത്തിനു തുടക്കമാവുക. അമ്മദൈവങ്ങൾ, മന്ത്രമൂർത്തികൾ, വീരൻമാർ തുടങ്ങി വിവിധ ഭാവങ്ങളിലുള്ള 25ലേറെ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുക.
എല്ലാ ദിവസവും രാവിലെ പൂജയ്ക്കായി കാവിലേക്കുള്ള പുറപ്പാട്, ഉച്ചയ്ക്ക് 1മണിക്ക് ദേവിയെ ആവാഹിച്ചുകൊണ്ടുള്ള കാവിൽനിന്നുവരവ് ചടങ്ങ്, വൈകിട്ട് 6നു ദീപാരാധന എന്നിവ നടക്കും. ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്ററോളം അകലെയുള്ള കമ്മാടം വലിയ കാവിലേക്ക് പാതിരാത്രിയിൽ പൂജയ്ക്കായി വിഷ്ണുമൂർത്തി തെയ്യം തനിച്ചു യാത്രചെയ്യുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്.
കളിയാട്ടത്തിലെ പ്രധാനപ്പെട്ട 2 ദിവസങ്ങളിലാണ് വിഷ്ണുമൂർത്തിയുടെ കാവിലേക്കുള്ള യാത്ര.
23നു രാത്രി 7നു നൃത്തസന്ധ്യ, 8.45നു കൈകൊട്ടിക്കളി, രാത്രി 9.15മുതൽ തെയ്യങ്ങളുടെ പുറപ്പാട്.
രാത്രി 12നു വിഷ്ണുമൂർത്തിയുടെ കാവിലേക്കുള്ള പുറപ്പാട്. 24നു വൈകിട്ട് 6.30നു വിളക്ക് പൂജ.
7 മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. 25നു രാത്രി 9മുതൽ താഴത്തെ കാവിൽ തെയ്യങ്ങളുടെ പുറപ്പെടൽ.
രാത്രി 11 മുതൽ കമ്മാടത്തു ചാമുണ്ഡിയും താഴത്തുകാവിലെ ചാമുണ്ഡിയും തമ്മിലുള്ള കൂടിക്കാഴ്ച, പ്രേതമൊഴിപ്പിക്കൽ ചടങ്ങ്.
26നു രാത്രി 7നു കൈകൊട്ടിക്കളി. 8മുതൽ തെയ്യങ്ങളുടെ പുറപ്പാട്.
27നു വൈകിട്ട് 5നു കാലിച്ചാൻ തെയ്യം പുറപ്പാട്. രാത്രി 7.30നു നൃത്തസന്ധ്യ.
രാത്രി 12നു വിഷ്ണുമൂർത്തിയുടെ കാവിലേക്കുള്ള പുറപ്പാട്. സമാപന ദിവസമായ 28നു പുലർച്ചെ 1മണിക്ക് ചെറിയ ഭഗവതിയുടെ പുറപ്പാട്.
പുലർച്ചെ 6.30നു കമ്മാടത്തു ഭഗവതിയുടെയും കൂടെയുള്ളോരുടെയും പുറപ്പാട്.
രാവിലെ 10 മണിയോടെ കളിയാട്ടത്തിനു സമാപനമാകും. ഉത്സവ ദിവസങ്ങളിൽ അന്നദാനവും വിവിധ പൂജകൾക്കുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

