തിരുവനന്തപുരം ∙ ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയണമെന്നും അതിനു സർക്കാർ പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇഎൻടി ചികിത്സകൻ ഡോ.ജോൺ പണിക്കർ രചിച്ച പുസ്തകമായ ‘ഉറങ്ങാം സുഖമായി’ മന്ത്രി വി.ശിവൻകുട്ടിക്കു നൽകി പ്രകാശനം ചെയ്യുകയായിരുന്നു.ആരോഗ്യ രംഗത്തു കേരളം ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിച്ചു.
അതു നിലനിർത്തിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്കു കടക്കാൻ തയാറെടുക്കുകയാണ്. ജീവിതശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം.
അറിവുകൾ പങ്കുവച്ചാൽ മാത്രമേ സമൂഹത്തിന്റെ വികാസം സാധ്യമാകുകയുള്ളൂ.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ. മാനസികാരോഗ്യം സൂക്ഷിക്കാൻ മികച്ച ഉറക്കം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.ഡോ.കെ.രാജശേഖരൻ നായർ, ഡോ.എം.വി.പിള്ള, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, ഡോ.കവിത രവി എന്നിവർ പ്രസംഗിച്ചു.
മനോരമ ബുക്സാണ് ‘ഉറങ്ങാം സുഖമായി’യുടെ പ്രസാധകർ.
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റ് സ്ഥാപിക്കും: മന്ത്രി
പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റ് സ്ഥാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. ഒരു സ്കൂളിലെ ചടങ്ങിൽ പങ്കെടുത്തപ്പോൾ ഒരു കുട്ടി കത്തു തന്നു.
സ്കൂൾ കെട്ടിടത്തിനു 4 നിലയുണ്ട്.പുസ്തക്കെട്ടുമായി കയറി ഇറങ്ങാൻ വലിയ പ്രയാസം. അതിന്റെ ക്ഷീണത്തിൽ വീട്ടിൽ ചെന്നാൽ ഉറക്കമാണ്.
അതിന് അമ്മയുടെ വഴക്കും കേൾക്കണം. അതിനാൽ സ്കൂൾ കെട്ടിടത്തിന് ലിഫ്റ്റ് വേണം.
തനിക്കു കയറാനല്ല, പുസ്തകം എത്തിക്കാനാണ്.
കുട്ടിയുടെ ആവശ്യം താൻ മുഖ്യമന്ത്രിയോടു പറഞ്ഞു. പുതുതായി നിർമിക്കുന്ന എല്ലാ സ്കൂൾ കെട്ടിടങ്ങളിലും ലിഫ്റ്റ് വേണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.കേരളത്തിലെ 47 ലക്ഷം വീടുകളിൽ ഇന്നലെ മുതൽ ഉറക്കമില്ല.
കാരണം, ക്രിസ്മസ് പരീക്ഷയാണ്. കാണാതെ പഠിക്കുന്നതനുസരിച്ച് മാർക്ക് കൂടുതൽ കിട്ടും.
ഉറക്കമിളച്ചു പഠിക്കുകയാണു കുട്ടികൾ. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകരാറാണിത്.
ഉറക്കത്തിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കും. അതിനുവേണ്ടി പ്ലസ് വൺ, ടു ക്ലാസുകളിലെ പുസ്തകത്തിൽ ഡോ.ജോൺ പണിക്കർ രചിച്ച ഗ്രന്ഥമായ ‘ഉറങ്ങാം സുഖമായി’യിലെ ഭാഗങ്ങൾ ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

