കൽപറ്റ ∙ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടതായി അറിയിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തി. കടുവയുടെ കാൽപാടുകളെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താനും ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

