ചക്കിട്ടപാറ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അപരൻമാരെ ഉപയോഗിച്ച് വോട്ട് നേടി യുഡിഎഫിന്റെ വിജയം കെടുത്താനുള്ള എൽഡിഎഫ് തന്ത്രവും പാളി. 4 വാർഡുകളിലാണ് എൽഡിഎഫ് അപരൻമാരെ പരീക്ഷിച്ചത്.
യുഡിഎഫ് സ്ഥാനാർഥികളായ ജിതേഷ് മുതുകാട്, ഗിരീഷ് കോമച്ചംകണ്ടി എന്നിവർ അപരൻമാരിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
ഇടതുപക്ഷത്തിനു 200ലേറെ ഭൂരിപക്ഷമുള്ള 6ാം വാർഡിൽ മത്സരിച്ച ജിതേഷ് മുതുകാടിനെതിരെ ചക്കിട്ടപാറ താമസിക്കുന്ന മറ്റൊരാൾ ജിതേഷ് മുതുകാട് എന്ന നാമത്തിൽ ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നു. ഈ അപരൻ ജിതേഷ് മുതുകാട് 53വോട്ടുകൾ നേടിയിട്ടും വിജയിച്ച ജിതേഷ് മുതുകാട് 9 വോട്ടിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
11ാം വാർഡിൽ മത്സരിച്ച ഗിരീഷ് കോമച്ചംകണ്ടിക്ക് എതിരെ പൂഴിത്തോട്ടിലെ ഗിരീഷ് വെങ്കിട്ടവിളയിൽ മത്സരിച്ചപ്പോൾ 59 വോട്ടാണ് നേടിയത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ഗിരീഷ് വിജയിച്ചത് കേവലം 2 വോട്ടിനാണ്.
പൂഴിത്തോട്ടിലെ 4ാം വാർഡിൽ 2 മോളിമാർ രംഗത്തുണ്ടായിരുന്നെങ്കിലും 6 വോട്ടുകൾ മാത്രം ലഭിച്ചതിനാൽ വിജയത്തെ സ്വാധീനിക്കാനായില്ല.
യുഡിഎഫ് സ്ഥാനാർഥി മോളി ആയിത്തമറ്റം 141 വോട്ടിന് വിജയിച്ചു. ചക്കിട്ടപാറ 12ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിന്ദു ബാലകൃഷ്ണനെതിരെ പെരുവണ്ണാമൂഴി ബിന്ദു വള്ളിപറ്റമീത്തലും മത്സരിച്ച് 10 വോട്ട് നേടിയെങ്കിലും യുഡിഎഫ് സ്ഥാനാർഥി 190 വോട്ടിന് ജയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

