കൊടുമൺ ∙ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കൊടുമൺ എസ്റ്റേറ്റിന്റെ നിലവിൽ റബർ കൃഷി ചെയ്തു കൊണ്ടിരുന്ന തോട്ടം ചെങ്ങറ സമരഭൂമിയിലെ 400ൽ പരം ആളുകൾക്ക് പതിച്ച് നൽകുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘം പരിശോധന നടത്തി. നിലവിൽ കൊടുമൺ, ചന്ദപ്പള്ളി എന്നീ എസ്റ്റേറ്റുകളിൽ 1800 ൽപരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.
അനുബന്ധ തൊഴിൽ ചെയ്യുന്നവർ അതിലേറെയുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെട്രിഫ്യൂജ് ലാറ്റക്സ് ഫാക്ടറിയും ഈ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
കാർഷിക മേഖലയിലെ ഏറ്റവും വലിയ വ്യവസായത്തെയും അതിൽ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയും ബാധിക്കുന്ന തരത്തിലേക്കുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

