
കോഴിക്കോട്: നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി ശനിയാഴ്ചയും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമാണ്.
നേരത്തെ തന്നെ 14, 15 തിയതികളില്‍ ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി.സംഘത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ഉണ്ട്.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ 11 പേരുടെ പരിശോധനാ ഫലം ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]