ബാലുശ്ശേരി ∙ പഞ്ചായത്ത് വാർഡിൽ നേടിയ വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ തീപിടിച്ചു പൊട്ടിത്തെറിച്ചു സ്ഥാനാർഥിയുടെ സഹോദര പുത്രൻ മരിച്ചു. ബ്രൂക്ലാൻഡ് പി.ജി.ജയരാമന്റെ മകൻ സന്ദീപാണ് (34) മരിച്ചത്.
സന്ദീപിന്റെ ബന്ധു ജിഷ്ണുവിന് (30) ഗുരുതരമായി പൊള്ളലേറ്റു. പനങ്ങാട് രണ്ടാം വാർഡിൽ യുഡിഎഫിന്റെ ആഹ്ലാദത്തിനിടെയാണു ദുരന്തമുണ്ടായത്.
ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി പി.ജി.ദേവാനന്ദന്റെ സഹോദര പുത്രന്മാരാണ് ഇരുവരും.
രാത്രി ഒൻപതുമണിയോടെ കുറുമ്പൊയിൽ അങ്ങാടിക്കു സമീപം തോരാട് റോഡിലായിരുന്നു സംഭവം. പ്രകടനം രണ്ടു വഴിയായി പിരിഞ്ഞ ശേഷം പിന്നിൽ സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും.
പെട്ടെന്ന് ഉഗ്ര ശബ്ദത്തോടെ സ്കൂട്ടർ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണു നാട്ടുകാർ കണ്ടത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
ഗുരുതരമായി പൊള്ളലേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി (സിവിൽ പൊലീസ് ഓഫിസർ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

