
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുകയാണ്.അടുത്ത രണ്ടുദിവസം ഒഡീഷ- ഛത്തീസ്ഗഢ് മേഖലയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു