താമരശ്ശേരി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ യുഡിഎഫിന്റെ തേരോട്ടം. പുതുപ്പാടിയിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് താമരശ്ശേരിയിൽ വൻ മുന്നേറ്റം നടത്തി.
ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന കട്ടിപ്പാറയിൽ യുഡിഎഫിന് ഭരണത്തുടർച്ചയും ലഭിച്ചു. പുതുപ്പാടിയിൽ എൽഡിഎഫ് വൻ തിരിച്ചടി നേരിട്ടപ്പോൾ താമരശ്ശേരിയിൽ വാർഡുകളുടെ എണ്ണം വർധിച്ചിട്ടും പഴയ 5 സീറ്റിൽ തന്നെ എൽഡിഎഫ് ഒതുങ്ങി. യുഡിഎഫ് മിക്ക വാർഡുകളിലും ജയിച്ചത് നല്ല ഭൂരിപക്ഷത്തോടെയുമാണ്.
പുതുപ്പാടി പഞ്ചായത്തിലെ 24 വാർഡുകളിൽ 21 വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ സിപിഎം ഇത്തവണ രണ്ട് സീറ്റിൽ ഒതുങ്ങി.
സിപിഐക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
പുതുപ്പാടിയിൽ മുസ്ലിം ലീഗ് 11 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും വിജയിച്ചു. കണ്ണപ്പൻകുണ്ട് വാർഡിൽ കോൺഗ്രസ് സിറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിച്ച ഷംന നൗഷാദിന്റെ വിജയം ഇരു മുന്നണികളെയും ഒരു പോലെ ഞെട്ടിച്ചു. കഴിഞ്ഞ 40 വർഷത്തിനിടയിൽ പുതുപ്പാടിയിൽ യുഡിഎഫിന് ആദ്യമാണ് ഭരണത്തുടർച്ച ലഭിച്ചത്.
താമരശ്ശേരിയിലെ 22 വാർഡുകളിൽ 17 എണ്ണവും യുഡിഎഫ് നേടി.
യുഡിഎഫിൽ മുസ്ലിം ലീഗ് 11 സീറ്റിലും കോൺഗ്രസ് 6 സീറ്റിലും വിജയിച്ചു. സിപിഎം 5 സീറ്റിലാണ് വിജയിച്ചത്.
കട്ടിപ്പാറയിൽ ആകെയുള്ള 17 സീറ്റിൽ 9 സീറ്റ് യുഡിഎഫും 8 സീറ്റ് എൽഡിഎഫും നേടി. യുഡിഎഫിൽ മുസ്ലിം ലീഗ് 6 വാർഡിലും കോൺഗ്രസ് 3 വാർഡിലും വിജയിച്ചു.
എൽഡിഎഫിൽ സിപിഎം 7 സീറ്റിലും സിപിഐ ഒരു സീറ്റിലും വിജയിച്ചു. മുൻ പ്രസിഡന്റ് മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് 3 വോട്ടുകൾക്ക് പരാജയപ്പെട്ടത് യുഡിഎഫിന് ആഘാതമായി.
തിരുവമ്പാടി: ഏറ്റവും വലിയ ഭൂരിപക്ഷം ജിതിൻ പല്ലാട്ടിന്
തിരുവമ്പാടി∙ പഞ്ചായത്ത് ഭരണം ആർക്കെന്ന് സ്വതന്ത്രനായി വിജയിച്ച ജിതിൻ പല്ലാട്ട് തീരുമാനിക്കും.
യുഡിഎഫ് 9 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും ആണ് തിരുവമ്പാടിയിൽ വിജയിച്ചത്. പുന്നയ്ക്കൽ വാർഡിൽ നിന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ആയ 535 വോട്ടിനു ആണ് ജിതിൻ വിജയിച്ചത്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന ജിതിനെ പുന്നയ്ക്കൽ വാർഡിൽ മത്സരിപ്പിക്കാൻ വാർഡ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാൽ സ്ഥാനാർഥി നിർണയത്തിൽ ഈ വാർഡിലേക്ക് ഡിസിസി മറ്റൊരാളെ നിർദേശിച്ചു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായി പുന്നയ്ക്കൽ വാർഡിൽ ജിതിൻ മത്സരിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റി ഒന്നാകെ ജിതിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ ഭൂരിപക്ഷത്തിൽ ജിതിനു വിജയിക്കാൻ കഴിഞ്ഞത്.
തന്റെ കൂടെ പ്രചാരണം നടത്തിയ വാർഡിലെ ആളുകളോട് ആലോചിച്ച് പഞ്ചായത്തിൽ ആർക്കു പിന്തുണ കൊടുക്കണമെന്ന കാര്യം തീരുമാനിക്കുമെന്ന് ജിതിൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

