
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് പി. ഗോപിനാഥിൻറേതാണ് ഉത്തരവ്.
2017-ൽ തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് കാണാൻ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.
ഏറെ വിവാദങ്ങൾക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒരുഘട്ടത്തിൽ ഈ കേസ് റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയിൽനിന്നുണ്ടായതായിരുന്നു. പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം.
പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാൻ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലംതന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]