ബത്തേരി∙ കടുവകളുടെ പ്രജനന കാലമാണെന്നും വനമേഖലകളിലും വനാതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവരും വനാശ്രിത സമൂഹവും പൊതു ജനങ്ങളും കരുതിയിരിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നും വനംവകുപ്പിന്റെ മുന്നറിയിപ്പ്. കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടണം.
തൊഴുത്തിൽ ലൈറ്റ് ഇടണം. സമീപത്തായി രാത്രിയിൽ തീയിടണം.
രാവിലെയും രാത്രിയും വനമേഖലകളിൽ കൂടി ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം.
വനത്തിലൂടെ നടക്കേണ്ടി വന്നാൽ ചെറിയ ശബ്ദമുണ്ടാക്കി നടക്കണം. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്നവർ ഒറ്റയ്ക്കു പോകരുത്.
വൈകുന്നതിന് മുൻപ് തിരികെയെത്തണം. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിലൂടെ നടക്കരുത്. വനാന്തരമേഖലയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ കൊണ്ടു പോകരുത്.സ്വകാര്യ ഭൂമികളിലെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കണം.
കാടുമൂടിക്കിടക്കുന്ന സ്വകാര്യ ഭൂമികൾ ശ്രദ്ധയിൽപെട്ടാൽ പഞ്ചായത്തിനെയോ വനംവകുപ്പിനെയോ അറിയിക്കണമെന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കണം. ഡിവിഷൻ എമർജൻസി ഓപ്പറേഷൻ സെന്റർ– വയനാട് വന്യജീവി സങ്കേതം- 9188407547 ,സൗത്ത് വയനാട് ഡിവിഷൻ- 9188407545, നോർത്ത് വയനാട് ഡിവിഷൻ- 9188407544 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

