തിരുവനന്തപുരം ∙ നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ക്യാംപസിൽ ഇന്ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലോടനുബന്ധിച്ച് രാവിലെ 6 മുതൽ കേശവദാസപുരം- മണ്ണന്തല റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
∙ നിയന്ത്രണങ്ങൾ
നാലാഞ്ചിറ മെയിൻ ഗേറ്റ് ജംക്ഷനിൽ നിന്നും മണ്ണന്തല ഭാഗത്തേക്ക് സ്റ്റെപ്പ് ജംക്ഷൻ വരെയും, കേശവദാസപുരം ഭാഗത്തേക്ക് പരുത്തിപ്പാറ വരെയും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ സ്റ്റെപ്സ് ജംക്ഷൻ മുതൽ മണ്ണന്തല വരെയും പരുത്തിപ്പാറ മുതൽ എംജി കോളജ് മെയിൻ ഗേറ്റ് വരെയുമുള്ള റോഡിന്റെ വശങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യണം. അനധികൃതമായും, ഗതാഗതതടസ്സം ചെയ്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.
കേശവദാസപുരം-മണ്ണന്തല റോഡിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും, മണ്ണന്തലയിൽ നിന്നും കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂർക്കട
, അമ്പലമുക്ക് വഴി പോകണം. കേശവദാസപുരം ഭാഗത്തുനിന്ന് മണ്ണന്തല ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക് പേരൂർക്കട, മണ്ണന്തല വഴിയും, വഴിയും പോകണം. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് ജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

