പുനലൂർ ∙ ശബരിമല സീസൺ ആരംഭിച്ച 3 ആഴ്ച പിന്നിട്ടിട്ടും തീർഥാടകരുടെ പ്രധാന ഇടത്താവളമായ മിനി പമ്പയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നു പരാതി. തീർഥാടനം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും എംഎൽഎയും പങ്കെടുത്ത അവലോകന യോഗങ്ങൾ നടന്നുവെങ്കിലും അന്നു തീരുമാനിച്ചത് അനുസരിച്ച് റോഡിൽ കുറെ സൈൻ ബോർഡുകളും തകർന്ന ബാരിയറുകളും പുനഃസ്ഥാപിച്ചത് അല്ലാതെ മറ്റു സുരക്ഷകൾ ഒരുക്കാത്തതു പ്രശ്നമാകുന്നു എന്നാണു പരാതി ഉയർന്നിരിക്കുന്നത്.
മിനി പമ്പയിൽ രാത്രികാലങ്ങളിൽ കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ പാർക്ക് ചെയ്യുന്നതു മൂലമുള്ള ഗതാഗത സ്തംഭനം ഒഴിവാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം.
ഇനിയുള്ള ദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തീർഥാടകർ കൂടുതലെത്തും. ശബരിമലയിലേക്ക് പോകുമ്പോഴും തിരികെ പോകുമ്പോഴും മിനി പമ്പയിൽ സാധനങ്ങൾ വാങ്ങാൻ പലരും നിർത്തുന്നുണ്ട്.
കല്ലടയാറിന്റെ തീരത്തെ ഡിടിപിസിയുടെ സ്നാനഘട്ടത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലോഹ നിർമിത ബാരിക്കേഡ് നിർമിക്കുമെന്നു പറഞ്ഞെങ്കിലും ഇത്തവണയും നടന്നിട്ടില്ല. ഇപ്പോൾ ഇവിടെ മുളകൾ വച്ചിരിക്കുകയാണ്.
താൽക്കാലിക വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും കൃത്യമായ ഇടപെടൽ വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

