പാലക്കാട് ∙ മുട്ടിക്കുളങ്ങരയ്ക്കു സമീപം മര മില്ലിനു തീപിടിച്ചു വൻ നാശനഷ്ടം. മുട്ടിക്കുളങ്ങര സ്വദേശി ശെൽവരാജിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ വുഡ് മില്ലിനാണു തീപിടിച്ചത്.
അപകടത്തിൽ മരങ്ങളും യന്ത്രങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. മില്ലിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സമീപത്തെ വീടുകളിലെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു.
മില്ലിനകത്തു തൊഴിലാളികൾ ഉറങ്ങുന്നുണ്ടായിരുന്നു.
തീ പടർന്നതു കണ്ട് ഇവർ പുറത്തിറങ്ങിയതു രക്ഷയായി. പാലക്കാട്, കോങ്ങാട്, കഞ്ചിക്കോട് അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നായി 5 യൂണിറ്റ് സംഘം സ്ഥലത്തെത്തി 6 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണു തീ അണച്ചത്.
പാലക്കാട് സ്റ്റേഷൻ ഓഫിസർ സുൽഫീഖ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

