കാഞ്ഞിരപ്പുഴ ∙ ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം തുടങ്ങി വിവിധ മേഖലകളിലെ കർഷകരുടെ ആവശ്യപ്രകാരം, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽ നിന്ന് ഇടതുകര പ്രധാന കനാൽ വഴി ജലവിതരണം ആരംഭിച്ചു. ഇതിനായി ഇന്നലെ രാവിലെ 10നു കനാലിന്റെ ഷട്ടർ 5 സെന്റീമീറ്റർ ഉയർത്തി.
തെങ്കര വലതുകര കനാൽ വഴിയുള്ള വിതരണം നേരത്തെ ആരംഭിച്ചിരുന്നു.
61 കിലോമീറ്റർ വരുന്നതാണ് ഇടതുകര കനാൽ. 200 കിലോമീറ്ററിലേറെ വരുന്ന ഉപകനാലുകളുണ്ട്.
നെല്ല്, വാഴ, പച്ചക്കറി, തെങ്ങ് തുടങ്ങിയ ഏഴായിരത്തിലേറെ ഹെക്ടർ സ്ഥലത്തെ കൃഷിക്കാണ് ഇടതുകര കനാൽ വെള്ളം ഉപയോഗിക്കുന്നത്. നിലവിൽ ഒറ്റപ്പാലം, അനങ്ങനടി, ചളവറ, കയിലിയാട്, അമ്പലപ്പാറ, വെള്ളിനേഴി, ഒങ്ങുതറ എന്നീ സ്ഥലങ്ങളിലേക്കു വെള്ളം വേണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നു.
മറ്റു ഭാഗങ്ങളിലെ കർഷകർ ആവശ്യപ്പെടുന്ന പ്രകാരം വെള്ളമെത്തിക്കും.
ജലവിതരണത്തിനു മുന്നോടിയായി പ്രധാന കനാലിലെ മുഴുവൻ ഭാഗങ്ങളിലെയും തടസ്സങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിനാൽ വെള്ളം മൂന്നു ദിവസത്തിനുള്ളിൽ വാലറ്റ പ്രദേശത്തെത്തിക്കാൻ കഴിഞ്ഞേക്കും. പ്രധാന കനാലിലെ കാടുവെട്ടലും കനാലിനകത്തെ ചെളി നീക്കലും ഉപകനാലുകളുടെ വൃത്തിയാക്കലും പുരോഗമിക്കുകയാണ്.
പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലേക്കും രണ്ടു നഗരസഭകളിലേക്കും ഇടതുകര കനാൽ വഴി വെള്ളം എത്തുന്നുണ്ട്.
ചളവറ ഭാഗമാണ് ഇതിന്റെ വാലറ്റ പ്രദേശം. തെങ്കര ഭാഗത്തേക്കുള്ള വലതുകര കനാലിലൂടെ രണ്ടുതവണ കാർഷികാവശ്യത്തിനായി ഷട്ടറുകൾ തുറന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

