തിരുവനന്തപുരം ∙ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരതിൽ ക്രിസ്മസ് – പുതുവത്സര തിരക്കു കൂടിയായതോടെ ടിക്കറ്റില്ലാതായിട്ടും കോച്ചുകൾ കൂട്ടാൻ നടപടിയില്ല. കോയമ്പത്തൂർ–ബെംഗളൂരു, മധുര–ബെംഗളൂരു വന്ദേഭാരതുകളിൽ സീറ്റുകൾ പകുതിയും കാലിയാണ്.
നാളത്തെ മധുര – ബെംഗളൂരു വന്ദേഭാരതിൽ ചെയർകാറിൽ 700 സീറ്റുകളും ശനിയാഴ്ച 671 സീറ്റുകളും ഞായറാഴ്ച 545 സീറ്റുകളും ഒഴിവുണ്ട്. ഇടദിവസങ്ങളിൽ 700ൽ അധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ഈ ട്രെയിനിൽ 16 കോച്ചുകളുണ്ട്.
ഈ ട്രെയിൻ തിരക്കേറിയ എറണാകുളം സർവീസിന് അനുവദിക്കുകയും 8 കോച്ചുള്ള എറണാകുളം–ബെംഗളൂരു ട്രെയിൻ യാത്രക്കാർ കുറവുള്ള മധുര–ബെംഗളൂരു സർവീസിന് നൽകുകയും ചെയ്യാമെങ്കിലും നടപടിയില്ല.
8 കോച്ചുകളുള്ള കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരതിൽ 19 മുതൽ 23 വരെ മിക്ക ദിവസവും ഇരുനൂറിലധികം സീറ്റുകൾ ഒഴിവുണ്ട്. ഈ ട്രെയിൻ എറണാകുളം വരെ നീട്ടിയാൽ പുലർച്ചെ പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരുവിലെത്തും.
ഉച്ചയ്ക്കുള്ള വന്ദേഭാരതിലെ തിരക്ക് കുറയ്ക്കാനും കഴിയും. കോയമ്പത്തൂർ–ബെംഗളൂരു വന്ദേഭാരത് എറണാകുളത്തേക്കു നീട്ടുമ്പോൾ 8ൽ നിന്ന് 16 കോച്ചുകളാക്കിയാൽ കൂടുതൽ പേർക്കു പ്രയോജനപ്പെടുമെന്നു സ്ഥിരം യാത്രക്കാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

