ശബരിമല∙ വോട്ടെടുപ്പ് ദിവസമായിട്ടും ഇന്നലെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഇടയ്ക്ക് ഡ്രോൺ ഉയർത്തിയും പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലായി 258 ക്യാമറകളാണുള്ളത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരാണ് ഇതിലെ ദൃശ്യങ്ങൾ തുടർച്ചയായി പരിശോധിക്കുന്നത്.
ക്ഷേത്ര പരിസരം 24 മണിക്കൂറും നിരീക്ഷണത്തിലാണ്. ഇതിനായി പൊലീസിന്റെ 16 ക്യാമറകളും , ദേവസ്വം വിജിലൻസിന്റെ 32 ക്യാമറകളും പ്രവർത്തിക്കുന്നു.
ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കൺട്രോൾ റൂമിന്റെ മേൽനോട്ടം പൊലീസ് സ്പെഷൽ ഓഫിസർ പി.ബിജോയ്ക്കാണ്.
ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിക്കുന്നുണ്ട്. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ സഹായകമാണെന്നും പി.
ബിജോയ് പറഞ്ഞു. തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ഡോളി, അഗ്നിരക്ഷാസേന എന്നിവരെ അറിയിക്കാനും സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ദേവസ്വം ബോർഡ് 172 സിസിടിവി ക്യാമറകളാണു ശബരിമലയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
മരക്കൂട്ടം മുതൽ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തിൽ 32 ക്യാമറയുമാണ് ഉള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

