തിരുവല്ല ∙ ബാലറ്റ് പേപ്പർ മുതൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ മുദ്ര ചൂണ്ടുവിരലിൽ പതിഞ്ഞയാളാണ് ഫാ.ഏബ്രഹാം മാരേട്ട്. 1957 മുതൽ വോട്ടുചെയ്തു തുടങ്ങിയ കല്ലൂപ്പാറ സ്വദേശിയായ ഫാ.ഏബ്രഹാം 68 വർഷമായി അതു മുടക്കിയിട്ടില്ല.ഇത്തവണ കുറ്റൂർ ഗവ.ഹൈസ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
സിലോണിലെ വൈദിക പഠനത്തിനുശേഷം മടങ്ങിയെത്തിയ ഫാ.ഏബ്രഹാം ആദ്യം വോട്ട് രേഖപ്പെടുത്തിയത് കല്ലൂപ്പാറയിലാണ്.മലങ്കര കത്തോലിക്കാ സഭയിലെ വൈദികനായ അദ്ദേഹം തിരുവല്ല സ്നേഹസദനിൽ വിശ്രമ ജീവിതത്തിലാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ എം.ഓ.നൈനാൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു.
സ്നേഹസദനിലെ അംഗങ്ങളായ ഫാ.തോമസ് പുതിയവീട്ടിൽ (87), ഫാ. മാത്യു പഞ്ഞിക്കാട്ടിൽ(91) എന്നിവരും വോട്ട് ചെയ്യാൻ എത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

