മാനന്തവാടി ∙ അമലോത്ഭവ മാതാ തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡിജിറ്റൽ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വാദകരുടെ കണ്ണിനും കാതിനും വിസ്മയമായി. വാദ്യഘോഷങ്ങളും കമനീയമായ അലങ്കാരങ്ങളും ശോഭ പകർന്ന നഗര പ്രദക്ഷിണവും ശ്രദ്ധേയമായി.
പള്ളിയിൽ നിന്ന് ആരംഭിച്ച നഗര പ്രദക്ഷിണം ദേവാലയത്തിൽ തിരികെ എത്തി ആശീർവാദ ചടങ്ങുകൾ അവസാനിച്ച ശേഷമാണ് ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിച്ചത്.
വികാരി ഫാ.ഏബ്രഹാം ആകശാലയിൽ മുൻ വികാരി ഫാ. വില്യം രാജൻ എന്നിവർ ചേർന്ന് സ്വിച്ച് ഓൺ നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് പ്രദർശനം വീക്ഷിക്കുന്നതിന് എത്തിയത്. പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും മാസ്മരികതയ്ക്ക് ഒപ്പം എസ്എഫ് എക്സ് ഫയർ ഷോ കൂടിയായപ്പോൾ കാഴ്ചക്കാരുടെ ആവേശവും വാനോളം ഉയർന്നു.
ശബ്ദ ദൃശ്യ വ്യതിയാനങ്ങളെ ആരവത്തോടെയാണ് ജനാവലി എതിരേറ്റത്. വന്ദേമാതര ഗാനത്തിന്റെ അവതരണത്തോടെയാണ് പ്രദർശനം സമാപിച്ചത്.
തെന്നിന്ത്യയിലെ പ്രമുഖ സ്ഥാപനമായ കോട്ടയ്ക്കൽ ഡി ലൈറ്റ് സിലെ സൽമാനും സംഘവുമാണ് ഡിജിറ്റൽ ലേസർ ഷോ ഒരുക്കിയത് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

