ഭരണങ്ങാനം ∙ കോട്ടയം ജില്ലാ അണ്ടർ 20 ഗുസ്തി മത്സരങ്ങൾ ഡിസംബർ 14 ന്. രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്.
റസ്ലിങ് അക്കാദമിയിൽ ശരീര ഭാര നിർണ്ണയത്തോടെ മത്സരങ്ങൾ ആരംഭിക്കും. 2006, 2007, 2008, 2009ൽ ജനിച്ചവർക്ക് പങ്കെടുക്കാം.
2009 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്.
പങ്കെടുക്കുന്നവർ 9 ന് രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച റജിസ്ട്രേഷൻ സ്ലിപ്പും റജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും കൊണ്ടുവരണം. ഡിസംബർ 20, 21 തീയതികളിൽ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്തുവച്ചു സംസ്ഥാന മത്സരം നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

